#LokSabhaElection2024 |സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 20 ശതമാനം പിന്നിട്ടു

#LokSabhaElection2024 |സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 20 ശതമാനം പിന്നിട്ടു
Apr 26, 2024 11:02 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി മൂന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോളിങ് 20 ശതമാനം കടന്നു .

ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്. വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറിൽ പത്തനംതിട്ടയിൽ 20% വോട്ടിംഗ് പൂർത്തിയായി.

ഇതുവരെ 20.06 % പേർ വോട്ടു ചെയ്തു. റാന്നി പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം 40,000 കവിഞ്ഞു.

ആറൻമുളയിൽ 47,000 പേർ വോട്ടു ചെയ്തു. 20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു.

വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്.

66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

1. തിരുവനന്തപുരം-18.68

2. ആറ്റിങ്ങല്‍-20.55

3. കൊല്ലം-18.80

4. പത്തനംതിട്ട-19.42

5. മാവേലിക്കര-19.63

6. ആലപ്പുഴ-20.07

7. കോട്ടയം-19.17

8. ഇടുക്കി-18.72

9. എറണാകുളം-18.93 1

0. ചാലക്കുടി-19.79

11. തൃശൂര്‍-19.31

12. പാലക്കാട്-20.05

13. ആലത്തൂര്‍-18.96

14. പൊന്നാനി-16.68

15. മലപ്പുറം-17.90

16. കോഴിക്കോട്-18.55

17. വയനാട്-19.71

18. വടകര-18.00

19. കണ്ണൂര്‍-19.71

20. കാസര്‍കോട്-18.79

#Polling #20 #LokSabha #constituencies #state #progress.

Next TV

Related Stories
#temperature |സംസ്ഥാനത്ത് നാളെ വരെ ഉയർന്ന താപനില തുടരും

May 6, 2024 04:46 PM

#temperature |സംസ്ഥാനത്ത് നാളെ വരെ ഉയർന്ന താപനില തുടരും

ബുധനാഴ്ച മുതൽ മഴയ്ക്ക് സാധ്യത. ഇക്കാരണത്താല്‍ തന്നെ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി...

Read More >>
#Heatwave | കടലിലും ഉഷ്ണതരം​ഗം; ലക്ഷദ്വീപിൽ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു

May 6, 2024 04:38 PM

#Heatwave | കടലിലും ഉഷ്ണതരം​ഗം; ലക്ഷദ്വീപിൽ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു

കഴിഞ്ഞ വർഷം ഒക്ടോബർ 27 മുതൽ ലക്ഷദ്വീപിൽ ഈ സാഹചര്യമാണുള്ളത്. പവിഴപ്പുറ്റ് പോലുള്ള സമുദ്രജൈവവൈവിധ്യങ്ങളുടെ തകർച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധന...

Read More >>
#arrest | തടഞ്ഞിട്ടും നിർത്തിയില്ല, കാറിന്റെ ചില്ല് പൊട്ടിച്ച് പൊലീസ്, പരിശോധിച്ചപ്പോൾ മെത്താഫെറ്റമിൻ; യുവാവ് അറസ്റ്റിൽ

May 6, 2024 04:30 PM

#arrest | തടഞ്ഞിട്ടും നിർത്തിയില്ല, കാറിന്റെ ചില്ല് പൊട്ടിച്ച് പൊലീസ്, പരിശോധിച്ചപ്പോൾ മെത്താഫെറ്റമിൻ; യുവാവ് അറസ്റ്റിൽ

മണ്ണാർക്കാട് കേന്ദ്രീകരിച്ചും പ്രതി ലഹരി വിൽക്കുന്നുണ്ടെന്ന് പൊലീസിന് വിവരം...

Read More >>
#accident |  കാറിടിച്ച ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മൂന്നുപേർക്ക് പരുക്ക്

May 6, 2024 04:19 PM

#accident | കാറിടിച്ച ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മൂന്നുപേർക്ക് പരുക്ക്

ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഇലട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു....

Read More >>
#temperature   |താപനില ഇനിയുമുയരും; പാലക്കാട്ട് നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

May 6, 2024 03:56 PM

#temperature |താപനില ഇനിയുമുയരും; പാലക്കാട്ട് നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

ഇക്കാരണത്താല്‍ തന്നെ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി...

Read More >>
Top Stories