മാതാപിതാക്കളുടെ നിര്‍ബന്ധ വിവാഹം; പെണ്‍കുട്ടി ജീവനൊടുക്കി

മാ​താ​പി​താ​ക്ക​ളുടെ  നി​ർ​ബ​ന്ധത്തിനു വഴങ്ങി  വി​വാ​ഹം ചെ​യ്ത പെണ്‍കുട്ടി ജീവനൊടുക്കി.ഭ​ർ​തൃ​വീ​ട്ടിലാണ് പെണ്‍കുട്ടിയെ  ജീ​വ​നൊ​ടു​ക്കിയ നിലയില്‍ കണ്ടെത്തിയത്. മരണം നടന്ന്‍ മൂന്ന് ദിവസം കഴിഞ്ഞാണ് ആത്മഹത്യക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം പുറം ലോകമറിയുന്നത്.

മ​ര​ണ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ നല്‍കിയ  പ​രാ​തിയോടെയാണ് സത്യങ്ങളുടെ ചുരുള്‍ അഴിയുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആവാതെയാണ് വിവാഹം നടന്നത്.ഏ​പ്രി​ൽ 14നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം. ഒ​ഡീ​ഷ​യി​ലെ കാ​ണ്ഡ​മാ​ൽ  പോ​ലീ​സ് ദു​രൂ​ഹ​മ​ര​ണ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം