മേക്കുന്നിലെ യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ബലാല്‍സംഗം നടന്നതായി സൂചന; അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍: പാനൂര്‍ ചൊക്ലിക്ക് അടുത്തെ മേക്കുന്നില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കളുടെ പരാതി.

 

ബലാംല്‍സംഗത്തിന് ശേഷം നടന്ന കൊലപാതകമാണെന്ന് സംശയം. ഇത് സംബന്ധിച്ച സൂചനകള്‍ പോലീസിന് ലഭിച്ചു.

തലശ്ശേരി  ഡിവൈഎസ്പി  പ്രിന്‍സ്  എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

മേക്കുന്ന് പള്ളിക്കുനി സേട്ട് മുക്കിന് അടുത്തെ ചാക്കേരിയില്‍ താഴെ കുനിയില്‍ ഗോപിയുടെ ഭാര്യ സി ടി കെ റീജ(29) ആണ് മരിച്ചത്.

 

വീടിന് അടുത്തെ വയലില്‍ ഒരടി മാത്രം ആഴത്തിലുള്ള വെള്ളത്തില്‍ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് മൃതദേഹം കണ്ടത്. റീജയുടെ അടിവസ്ത്രങ്ങളും  മേക്‌സിയും കീറിയ നിലയിലായിരുന്നു.

മുഖത്തും കഴുത്തിലും ശരീരത്തിന്റെ മറ്റ് പലഭാഗങ്ങളിലും രക്തം കല്ലിച്ചതിന്റെ പാടുകളുണ്ട്. കാല്‍മുട്ടുകള്‍ തറയില്‍ ഉരഞ്ഞതിന്റേയും പാടുകളുണ്ട്.

കഴുത്തിലെ താലി മാല പൊട്ടിയ നിലയില്‍ മൃതദേഹത്തിന് അടുത്ത് തന്നെ കണ്ടെത്തിയിരുന്നു.  പാനൂര്‍ സിഐ സജീവന്‍, ചൊക്ലി എസ്‌ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. കടവത്തൂര്‍ മുണ്ടത്തോട് കാട്ടില്‍ ചീരൂട്ടിയുടേയും പരേതനായ കുഞ്ഞിരാമന്റേയും മകളാണ്.

ഭര്‍ത്താവ് ഗോപി അഹമ്മദാബാദില്‍ കച്ചവടമാണ്. മരണ വിവരം അറിഞ്ഞതോടെയാണ് ഗോപി നാട്ടിലെത്തിയത്.  മക്കള്‍: സ്വാതി, സൗരവ്. സഹോദരങ്ങള്‍: രവീന്ദ്രന്‍, കുഞിക്കണ്ണന്‍, രാജന്‍, ജാനു, ലീല. ചന്ദ്രി, സരോജിനി, പുഷ്പ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം