നാല് മാസം മാത്രമേ ഇനി ആയുസ്സുളളൂ … മരണകിടക്കയില്‍ ആ അമ്മയെ തേടിയെത്തിയത് ആര് ?

രണ്ടു കുട്ടികളുടെ അമ്മ , ജീവിതം ഇനി നാല് മാസം മാത്രമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ആ  സ്ത്രീക്ക് അപ്രതീക്ഷിത സഹായഹസ്തവുമായി മുന്‍ ഭര്‍ത്താവിന്‍റെ പുതിയ ഭാര്യ.

ഇംഗ്ലണ്ടിലെ ബോട്ടൺ സ്വദേശിയായ നിക്കോള ഹിച്ചന്‍ സര്‍വിക്കല്‍ ക്യാന്‍സറിന്‍റെ നാലാം സ്റ്റേജിലായിരുന്നു. ചികിത്സക്കായി വളരെയധികം ബുദ്ധിമുട്ടിലായിരുന്ന 41കാരിയെ മുന്‍ ഭര്‍ത്താവിന്‍റെ ഭാര്യ സഹായം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് നിക്കോള.

നാല് മാസം മാത്രമേ ഇനി ആയുസ്സുളളൂ എന്ന് വിധിയെഴുതിയതാണ് ഡോക്ടര്‍മാര്‍. എന്നാല്‍ മുന്‍ ഭര്‍ത്താവായ ആന്‍റി ഹിച്ചിന്‍റെ ഭാര്യയുമായ ക്ലാര ക്യാംപയ്നിലൂടെ പണം സമാഹരിക്കുകയും തുടര്‍ചികിത്സ നടത്തി നിക്കോളയെ പുതുജീവിതത്തിലേക്ക് കൊണ്ടുവരുകയുമാണ് ചെയ്തത്.

ജോയും ജാക്കും എന്‍റെ ഭര്‍ത്താവിന്‍റെ കുട്ടികളാണ്. നിക്കി എന്‍റെ ഭര്‍ത്താവിന്‍റെ മുന്‍ ഭാര്യയും കൂടാതെ ഒരു നല്ല അമ്മയും, ക്ലാര പറഞ്ഞു. ജോയും ജാക്കും ഞങ്ങളുടെ മൂന്ന് വയസ്സുളള മകളുടെ സ്വന്തം സഹോദരന്‍മാരാണ്. പണം ഇന്ന് വരും നാളെ പോകും. നിക്കോള ജീവിതത്തിലേക്ക് തിരിച്ചുവരണം. മക്കള്‍ക്ക് ആ അമ്മയെ വേണം. അവര്‍ വലുതാകുന്നത് അ അമ്മ കാണണം ക്ലാര കൂട്ടിച്ചേര്‍ത്തു. പ്രൈമറി സ്കൂളിലെ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു നിക്കോള.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം