ജിമിക്കി കമ്മല്‍ ; ആരാധകര്‍ക്കൊപ്പം ചുവടു വച്ച് ലാലേട്ടനും; യുട്യൂബില്‍ തരംഗമായി വീഡിയോ

ജനങ്ങള്‍ നെഞ്ചിലേറ്റിയ പ്രിയതാരം മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രമായ വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രത്തിലെ  ജിമ്മിക്കി കമ്മല്‍ എന്ന ഗാനം ഏവരുടെയും കാതുകളില്‍ ഇമ്പം കൊള്ളിക്കുന്നതാണ്.

ഈ വര്‍ഷത്തെ ആഘോഷം ഏതായാലും കൂട്ടത്തില്‍  നൃത്തചുവടുമായ് ജിമിക്കി കമ്മലും ഉണ്ടായിരുന്നു. പാട്ടിന്‍റെ താളത്തിനൊത്ത് ആളുകള്‍ ചുവടുവയ്ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗം സൃഷ്ട്ടിച്ചു.

 

ആരവങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ ഇപ്പോഴിതാ ആരാധകര്‍ക്കൊപ്പം നമ്മുടെ ലാലേട്ടനും എത്തി.  ഒപ്പം ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന മാസ്റ്ററും ശരത്തും അരുണും ചുവടു വച്ചു.  ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.ഈ വിഡിയോ യുട്യൂബില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

 

ജിമിക്കി കമ്മല്‍ എന്നാ  ഗാനത്തിന് സംഗീതം നല്‍കിയത് ഷാന്‍ റഹ്മാനാണ്. അനില്‍ പനച്ചൂരാനാണ് വരികളെഴുതിയത്. ബെന്നി പി. നായരമ്പലം തിരക്കഥ രചിച്ച വെളിപാടിന്റെ പുസ്തകം നിര്‍മ്മിച്ചത് ആശിര്‍വാദ് സിനിമാസാണ്.

ഏവരെയും ആവേശത്തിലാക്കിയ ജിമിക്കി കമ്മല്‍ ആരാധകര്‍ക്കൊപ്പമുള്ള  ലാലേട്ടന്‍റെ ചുവടുകള്‍ കൊണ്ടും പൂര്‍ണമാക്കി.

വീഡിയോ കാണാം :

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം