കമലും ഗൗതമിയും വീണ്ടും ഒന്നിക്കുന്നു ; വാര്‍ത്തകളോട് പ്രതികരിച്ച് ഗൗതമി

നീണ്ട പതിമൂന്ന് വര്‍ഷത്തെ ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പ്  തുടരുകയും പിന്നീട് എല്ലാം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞ കമല്‍ ഹസനും ഗൗതമിയും വീണ്ടും ഒന്നിക്കുന്നതായവാര്‍ത്തകള്‍ പരന്നിരുന്നു.

ഇവര്‍ തമ്മില്‍ ചെറിയൊരു പിണക്കം മാത്രമേയുള്ളൂ എന്നും ചില തെറ്റിദ്ധാരണകള്‍ കൊണ്ടാണ് പിരിഞ്ഞതെന്നും  ഇവര്‍ വീണ്ടും  ഒന്നിക്കുന്നു എന്നൊക്കെ ഉള്‍കൊള്ളിച്ചായിരുന്നു  വാര്‍ത്തകള്‍ പ്രജരിച്ചത്.

 

 

എന്നാല്‍ ഇത്തരം  വാര്‍ത്തകളെ  നിഷേധിച്ച് ഗൗതമി തന്നെ രംഗത്തെത്തിയിരിയ്ക്കുകയാണ്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അത് ചെയ്തോട്ടെ എന്നാണ് ഗൗതമി ഈ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചത്. ആദ്യം സ്വന്തം കാര്യം നോക്കാന്‍ പഠിക്കു എന്നും അവരവരുടെ ജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അല്ലാതെ മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്നതിലല്ല എന്നും ഗൗതമി പ്രതികരിച്ചു.

 

കഴിഞ്ഞ നവംബറിലാണ് ഗൗതമിയും കമല്‍ ഹസനും വേര്‍പിരിഞ്ഞത്. ഗൗതമി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.ആദ്യ വിവാഹ ബന്ധത്തില്‍ ഒരു മകളുമുണ്ട്.

 

ആദ്യ വിവാഹം വേര്‍പെടുത്തിയാണ് ഗൗതമി സരികയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ കമലുമായി ബന്ധം തുടര്‍ന്നത്.

 

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം