ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം

സൂറിച്ച്: ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. ജനുവരിയിൽ പുറത്തു വിട്ട പുതിയ റാങ്കിംഗിൽ ആറു സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 129–ാം സ്‌ഥാനത്തെത്തി. 243 പോയിന്റുമായാണ് ഇന്ത്യ 129–ാം സ്‌ഥാനത്തെത്തിയത്. ഒരു ദശാബ്ദത്തിനിടെ നേടുന്ന ഏറ്റവും മികച്ച റാങ്കിംഗിലാണ്  ഇന്ത്യയെത്തിയത്.2005 ഡിസംബറിൽ 127–ാം സ്‌ഥാനത്തെത്തിയതായിരുന്നു ഇതിന് മുമ്പ് ഇന്ത്യയുടെ മികച്ച റാങ്കിംഗ്. കഴിഞ്ഞ വർഷം ഇന്ത്യ കളിച്ച 11 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും വിജയിക്കാനായതാണ് റാങ്കിംഗിലും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്. പുതിയ റാങ്കിംഗിലും അർജന്റീനയാണ് ഒന്നാമത്. ബ്രസീൽ രണ്ടും ജർമനി മൂന്നും സ്‌ഥാനങ്ങളിൽ തുടരുന്നു. കഴിഞ്ഞ ഡിസംബറിൽ ലോക റാങ്കിംഗിൽ ഇന്ത്യ 135–ാം സ്‌ഥാനത്തായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം