#accident | ഡ്രൈവർ മദ്യ ലഹരിയിൽ, തെറ്റായ ദിശയിൽ നീങ്ങിയ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ചു; അച്ഛനും മകൾക്കും പരിക്ക്

#accident | ഡ്രൈവർ മദ്യ ലഹരിയിൽ, തെറ്റായ ദിശയിൽ നീങ്ങിയ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ചു; അച്ഛനും മകൾക്കും പരിക്ക്
May 8, 2024 04:38 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) മദ്യലഹരിയില്‍ ഡ്രൈവര്‍ മുന്നോട്ടെടുത്ത ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പിതാവിനും മകള്‍ക്കും പരിക്കേറ്റു.

കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ കുരിയാനിക്കല്‍ അബ്ദുറഹ്‌മാന്‍ (58), മകള്‍ റിനു ഫാത്തിമ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദേശീയ പാതയില്‍ അമ്പായത്തോട്ടിലെ ബാറിന് മുന്‍വശത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.

റോഡരികിലെ ബാറിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു ലോറി. പിന്നീട് ഡ്രൈവര്‍ വാഹനത്തില്‍ കയറുകയും ലോറി പെട്ടന്ന് റോഡിലേക്ക് കയറ്റി തെറ്റായ ദിശയിലേക്ക് പ്രവേശിക്കുകയുമായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു.

സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഡ്രൈവറെ പരിശോധിച്ചപ്പോള്‍ ഇയാള്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് മനസിലാവുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.

പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് അബ്ദുറഹിമാനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും റിനു ഫാത്തിമയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടിപ്പര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

#drunker #driver #made #tipper #lorry #moving #suddenly #wrong #direction #hit #scooter #riders

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories