നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന 5 സൌജന്യ ക്ലീനറുകള്‍

ഹോണര്‍ വീണ്ടുമൊരു പുതിയ ഫോണ്‍ ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്നു. ഹോണര്‍ 7X എന്ന ഫോണ്‍ ഔദ്യോഗികമായി ചൈനയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തിയത്. എല്ലാ ഫോണുകള്‍ക്കും 4ജി റാം ആണ് നല്‍കിയിരിക്കുന്നത്

വിന്‍ഡോസ് രെജിസ്ട്രിയില്‍ നിന്നും അനാവശ്യമായ കാര്യങ്ങള്‍ നീക്കം ചെയ്യുന്ന സോഫ്റ്റ് വെയര്‍ ആണ് രജിസ്ട്രി ക്ലീനറുകള്‍ .രജിസ്ട്രി ക്ലീനേഴ്‌സ് നിങ്ങളുടെ കമ്പ്യൂട്ടറിനെ ഒപ്ടിമൈസ് ചെയ്യുകയും പ്രവര്‍ത്തന വേഗത മെച്ചപ്പെടുത്തുകയും എററുകള്‍ കുറയ്ക്കുകയും ചെയ്യും. സിസ്റ്റം ഇടയ്ക്കിടെ തകരാറിലാവുന്നത് ഒഴിവാക്കാനും സഹായിക്കും. കമ്പ്യൂട്ടറിന്റെ പ്രടനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി ക്ലീന്‍ അപ് ടൂളുകള്‍ വെബില്‍ നോക്കുമ്പോള്‍ കാണാന്‍ കഴിയും. എന്നാല്‍ ഇവ എല്ലാം ഫലപ്രദമായിരിക്കില്ല. അതിനാല്‍ കമ്പ്യൂട്ടറിന്റെ പ്രത്യേക പ്രശ്‌നങ്ങള്‍ കണ്ടത്തി പരിഹരിക്കാന്‍ സഹായിക്കുന്ന അഞ്ച് മികച്ച രജിസ്ട്രി ക്ലീനറുകള്‍ ഇന്ന് പരിചയപ്പെടാം.

സിക്ലീനര്‍

ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച രജിസ്ട്രി ക്ലീനറുകളില്‍ ഒന്നാണ് സിക്ലീനര്‍. കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്തിട്ടുള്ള ജങ്ക് ഫയലുകള്‍ നീക്കം ചെയ്യുക മാത്രമല്ല രജിസട്രിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. വളരെ എളുപ്പമാണ് ഇത് ഉപയോഗിക്കാന്‍. മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് നിലവിലെ രജിസ്ട്രിയുടെ ബാക് അപ് എടുക്കാന്‍ ഇത് ആദ്യം തന്നെ ആവശ്യപ്പെടും.

കോമോഡോ  പിസി ട്യൂണ്‍അപ്

കോമോഡോ പിസി ട്യൂണ്‍അപ്ഒരു പതിവ് ക്ലീനര്‍ അല്ല. ഇത് വൈറസും മാല്‍വെയറും സ്‌കാന്‍ ചെയ്യാനും സഹായിക്കും. രജിസ്ട്രി എറര്‍ കണ്ടെത്തി പരിഹരിക്കാനും ഇതിന് കഴിയും. സിസ്റ്റത്തിന്റെ രജിസ്ട്രി യാദൃശ്ചികമായി തകരാനുള്ള സാധ്യത കുറയ്ക്കും.

ജെറ്റ് ക്ലീന്‍

ഒരോറ്റ ക്ലിക്കിലൂടെ ജങ്ക് ഫയലുകളും ആവശ്യമില്ലാത്ത രജിസ്ട്രി എന്‍ട്രികളും നീക്കം ചെയ്ത് പിസിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ജെറ്റ് ക്ലീന്‍ സഹായിക്കും. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വളരെ കുറച്ച് സ്ഥലം മാത്രമെ ഇത് ഉപയോഗിക്കു , എന്നാല്‍ മികച്ച രീതിയില്‍ ക്ലീന്‍ ചെയ്ത് കമ്പ്യൂട്ടറിന്റെ പ്രകടനം മെച്ചപ്പെടുത്തും

ഔസ്ലോജിക്‌സ് രജിസ്ട്രി ക്ലീനര്‍

വിന്‍ഡോസ് രജിസ്ട്രിയില്‍ നിന്നും ആവശ്യമില്ലാത്ത എന്‍ട്രികള്‍ സുരക്ഷിതവും ഫലപ്രദവുമായി നീക്കം ചെയ്ത് പിസിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഈ ടൂള്‍ വളരെ മികച്ചതാണ്. എറര്‍ ഒഴിവാക്കുന്നതിനായി വിന്‍ഡോസ് രജിസ്ട്രി ക്ലീന്‍ ചെയ്ത്, തകരാറുകള്‍ പരിഹരിച്ച് , ഒപ്ടിമൈസ് ചെയ്യുകയും സിസ്റ്റത്തിന്റെ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനം തിരിച്ച് നല്‍കുകയും ചെയ്യും.

വൈസ് രജിസ്ട്രി ക്ലീനര്‍

രജിസ്ട്രി ജങ്കുകള്‍ നീക്കം ചെയ്യുകയും വിന്‍ഡോസ് എററുകള്‍ പരിഹരിക്കുകയും ചെയ്ത് പിസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വൈസ് രജിസ്ട്രി ക്ലീനര്‍ സഹായിക്കും. വൈസ് രജിസ്ട്രി ക്ലീനര്‍ വിന്‍ഡോസിന്റെ രജിസ്ട്രി സ്‌കാന്‍ ചെയ്ത് എററുകള്‍ കണ്ടെത്തി പരിഹരിക്കും. ആവശ്യമില്ലാത്തവ നീക്കം ചെയ്യും. ഇങ്ങനെ സിസ്റ്റത്തിന്റെ പ്രകടനം മെച്ചപ്പെടുത്തും.

വിന്‍ഡോസ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന 5 മികച്ച രജിസ്ട്രി ക്ലീനറുകളാണ് ഇവയെല്ലാം.

l

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം