മെക്സിക്കോയില്‍ ഭൂകംബം ; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പിജിജിയാപാനിലുണ്ടായ ഭൂകംബത്തില്‍  രണ്ട് കുട്ടികൾ ഉൾപ്പെടെ  ആറ് പേർ മരിച്ചു. നാല് പേർ പിജിജിയാപാനിലും രണ്ട് പേർ ടബാസ്കോയിലുമാണ് മരിച്ചത്. ഭൂകന്പത്തെ തുടർന്ന് മെക്സിക്കോ തീരത്ത് 2.3 അടി ഉയരത്തിൽ സൂനാമി ഉണ്ടായതായി റിപ്പോര്‍ട്ട്‌ വന്നു .


ഭൂകമ്പം ത്തിൽ  നിരവധി കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. നിരവധിപേരെ കണാതായി . കാണാതായവര്‍ക്കായുള്ള  തിരച്ചില്‍ തുടരുകയാണ് .കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് രക്ഷാപ്രവർത്തകർ പരിശോധിച്ചു വരുകയാണ്.

പിജിജിയിൽനിന്നു 100 കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂകന്പത്തെ തുടർന്നു മെക്സിക്കോയിലും ഗ്വാട്ടിമാലയിലും അധികൃതർ സൂനാമി മുന്നറിയിപ്പു നൽകിയിരുന്നു.ഭൂകമ്പം വരാനിടയുള്ള സ്ഥലത്തുള്ള പ്രദേശവാസികളെ  മാറ്റി പാര്‍പ്പിച്ചു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം