എയര്‍ ഇന്ത്യ വിമാനത്തില്‍ കഞ്ചാവ് കടത്തിയതിന് മലയാളി പിടിയില്‍

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനത്തിലൂടെ കഞ്ചാവ് കടത്തിയതിന് മലയാളി പിടിയില്‍. വിമാനത്തിലെ മലയാളി ജീവനക്കാരനാണ് സംഭവത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ദുബായ്- ചെന്നൈ- ഡല്‍ഹി വിമാനത്തില്‍നിന്നാണ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്. ജൂലൈ 19ന് ദുബായില്‍നിന്ന് ചെന്നൈ വഴി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് വിമാനത്തില്‍നിന്നു കഞ്ചാവ് കണ്ടെടുത്തത്. ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് ട്രോളിയിലാണ് കഞ്ചാവു പൊതി കണ്ടെത്തിയത്.

ഒരു മാസത്തിലധികമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിമാനത്തിലൂടെ എത്രകാലമായി കഞ്ചാവു കടത്തുകയായിരുന്നുവെന്നും മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനും സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിനു പിന്നില്‍ ഏതെങ്കിലും ഏജന്റുമാരുണ്ടോ, എവിടെ നിന്നാണ് കഞ്ചാവ് എത്തുന്നത് എന്നതും പരിശോധിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം