ചത്തപശുവിന് പകരം ചോദിക്കുന്നത് മനുഷ്യ ജീവന്‍: അവര്‍ അരികിലെത്തി ;നാം കരുതി ഇരിക്കണം

കെ കെ ശ്രീജിത്

ന്യൂഡല്‍ഹി: ഈ ചിത്രം കണ്ടില്ലേ ഇത് മൃതദേഹമല്ല . മൃത പ്രാണനാക്കിയ ഒരു മനുഷ്യനാണ് .ചത്തപശുവിന് പകരം ചോദിക്കുന്നത് മനുഷ്യ ജീവന്‍. ഇനി വൈകികൂടാ അവര്‍ അരികിലെത്തി , കരുതി ഇരിക്കണം നാം. ഇന്ന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മതഭ്രാന്തന്‍മ്മാര്‍ കൊലവിളികള്‍ ഉയര്‍ത്തു മ്പോള്‍ അത് അങ്ങ് അകലെ അല്ലെ എന്ന് ഓര്‍ത്ത്‌ സമാധാനമായി ഇരിക്കാന്‍ അധികനാള്‍ കഴിയില്ല .

വീടിനുപുറത്ത് പശു ചത്തുകിടന്നു എന്നത് മാത്ര മായിരുന്നു ആ ആള്‍ക്കൂട്ടത്തെ പ്രകോപിച്ചത് . ഉസ്മാൻ അൻസാരിയെന്ന  വീട്ടുകാരനെ മർദ്ദിച്ച് വീടിനു തീയിട്ടു . ജാർഖണ്ഡിലെ ഗിരിധി ജില്ലയിലായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം .

പട്ടാപകല്‍  ഗിരിധി ജില്ലയിലെ ഡിയോറി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പൊലീസ് കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാനായത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അന്‍സാരിയെ ജനക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കുകയും അദ്ദേഹത്തിന്റെ വീടിന്റെ ഒരുഭാഗത്തിന് തീയിടുകയും ചെയ്തിരുന്നു .

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ യിലാണ് ലോകത്തെ നാണിപ്പിക്കുന്ന അക്രമങ്ങള്‍ അരങ്ങേറുന്നത്. മതേതര ഇന്ത്യ ഉണരണം എന്ന  ആഹ്വാനമാണ് ഈ സംഭവം നമുക്ക് നല്‍കുന്നത് .

Posted by MohammedAli Kalangadan on Wednesday, June 28, 2017

Loading...