അയോധ്യ തര്‍ക്കഭൂമിയില്‍ നിശ്ചിത അകലത്തില്‍ പള്ളി പണിയാമെന്ന് ഷിയ വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമിയില്‍ നിന്നു നിശ്ചിത അകലത്തില്‍ മുസ്ലീം മേഖലയില്‍ മസ്ജിദ് പണിയാമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.

ബാബറി മസ്ജിദ് ഭൂമിയുടെ അവകാശം ഞങ്ങളുടേതാണെന്നും അതിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും വഖഫ് ബോര്‍ഡ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അയോധ്യ ഭൂമിയുടെ അവകാശത്തെ ചൊല്ലി നിരവധി പേര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി അതിവേഗ കോടതിക്ക് അനുമതി നല്‍കിയതിനു പിന്നാലെയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതിയില്‍ നിന്നു പിരിഞ്ഞ ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതില്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന അംഗങ്ങളെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന അംഗങ്ങളെയും ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. അയോധ്യ തര്‍ക്ക ഭൂമി കേസ് ഓഗസ്റ്റ് പതിനൊന്നിന് കോടതി വീണ്ടും പരിഗണിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം