ആസ്റ്റര്‍ മിംസില്‍ കരള്‍ ദാനം ചെയ്തവരുടെയും സ്വീകര്‍ത്താക്കളുടെയും സംഗമം

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കരള്‍ ദാനംചെയ്ത 55 പേരുടെയും അവരുടെ സ്വീകര്‍ത്താക്കളുടെയും സംഗമം സംഘടിപ്പിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ആത്മവിശ്വാസം പകരാനും തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനുമാണ് കരള്‍ തന്നത് ജീവിതം എ പേരിലുള്ള പരിപാടി സംഘടിപ്പിച്ചത്.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആസ്റ്റര്‍ മിംസ് എക്‌സിക്യൂട്ട’ീവ് ഡയറക്ടര്‍ യു ബഷീര്‍, ആസ്റ്റര്‍ മിംസ് സിഇഒ ഡോ രാഹുല്‍ മേനോന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ സര്‍വീസസ് ചീഫ് ഡോ. കെ കാര്‍ത്തികേയ വര്‍മ്മ, ആസ്റ്റര്‍ മിംസ് ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ സെന്ററിലെ സീനിയര്‍ കസള്‍’ന്റുമാരായ ഡോ അനീഷ് കുമാര്‍, ഡോ സജീഷ് സഹദേവന്‍, കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ വിജയന്‍ എിവര്‍ സംസാരിച്ചു.

ഡോ രാജേഷ് നമ്പ്യാര്‍, ഡോ ടോണി ജോസ്, ഡോ രജനീഷ് എ ആര്‍, ഡോ സീതാലക്ഷ്മി, ഡോ ഹരികൃഷ്ണന്‍, ഡോ അഭിഷേക് രാജന്‍, ഡോ രോഹിത് രവീന്ദ്രന്‍ എന്നിവര്‍ കരള്‍ ദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കുമുള്ള തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഇതിനോടൊപ്പം ലിവര്‍ സിറോസിസ് രോഗികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവും മാനസികവും സാമ്പത്തികവുമായ പിന്തുണയും നല്‍കുതിനായി കരളിനൊരു കാവല്‍ എ പേരില്‍ ഒരു ലിവര്‍ സിറോസിസ് സപ്പോര്‍’് ഗ്രൂപ്പിനും തുടക്കം കുറിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കരളിനൊരു കാവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കരളിനൊരു കാവല്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുതിന് 0495 3091195 എ നമ്പരില്‍ എല്ലാ പ്രവര്‍ത്തി ദിവസവും രാവിലെ 9.30 മുതല്‍ വൈകുരേം 5.30 വരെ വിളിക്കാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം