മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തിയപ്പോള്‍ മൊബൈല്‍ നെറ്റ്‌വർക്കില്ല; ഒടുവില്‍ മന്ത്രി മരത്തില്‍ കയറി ഫോണ്‍ ചെയ്തു

ജയ്പൂർ: സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തിയ മന്ത്രി ഉധ്യോഗസ്ഥരെ വിളിക്കാന്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത് . മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനെ തുടർന്ന് ഫോണ്‍ വിളിക്കാൻ കേന്ദ്രമന്ത്രി മരത്തിൽ കയറി.
 ഗ്രാമത്തിലെ തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ പോലും ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് മന്ത്രിയോട് നാട്ടുകാർ പരാതിപ്പെട്ടു. ഇതേ തുടർന്ന് പരിഹാരത്തിനായി ഇവിടെ വച്ചു തന്നെ മന്ത്രി ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചു. എന്നാൽ നെറ്റ്‌വർക്ക് കവറേജില്ലാത്തതിനാൽ അദ്ദേഹത്തിനു ഫോണ്‍ വിളിക്കാൻ സാധിച്ചില്ല. തുടർന്ന് ഏണി മരത്തിൽ ചാരി അതില്‍ കയറിയാണ്  ഫോണ്‍ വിളിച്ചത്.  രാജസ്ഥാനിലെ ബിക്കാനീറിലെ ധോലിയ ഗ്രാമത്തിൽ വച്ച് കേന്ദ്രധനകാര്യ സഹമന്ത്രി അർജുൻ റാം മേഘവാളിനാണ് ഈ ഗതികേടുണ്ടായത്.  മന്ത്രിയുടെ മരത്തിൽ കയറിയുള്ള ഫോണ്‍ വിളി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം