എയിംഫ് ഏവിയേഷൻ കോളജ് വിദ്യാര്‍ത്ഥി സമരം; കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ വിദ്യാഭ്യാസ ബന്ദ്‌

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന്‍ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യുവും എബിവിപിയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് കോഴിക്കോട് എയിംഫ് ഏവിയേഷൻ കോളജിൽ സമരം നടത്തിയ വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബന്ദ്.
സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദ്യാർത്ഥികൾ സമരം തുടങ്ങിയിട്ട് നാലുദിവസംകഴിഞ്ഞു. പൊലീസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാവാതിരുന്നതോടെ വിദ്യാർത്ഥികൾ നിരാഹാര സമരം തുടങ്ങുകയായിരുന്നു. എയിംഫിൽ എന്ന വ്യാജ സ്ഥാപനം നൂറുകണക്കിന് വിദ്യാർത്ഥികളുടെ ജീവിതം വഴിയാധാരമാക്കിയെന്നും വ്യോമയാന മേഖലയിൽ തൊഴിൽ വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി നൂറുകണക്കിന് വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു എന്ന ആരോപണം ഉയർത്തിയാണ് വിദ്യാർത്ഥികൾ സമരം ശക്തമാക്കിയത്. കോഴിക്കോട് ശക്തമായ പ്രക്ഷോഭമാണ് ഇതേ തുടര്‍ന്ന്‍ ജനങ്ങള്‍ ഉയര്‍ത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം