ലോക പരിസ്ഥിതി ദിനം; ഹരിത കേരളം തിരിച്ച് പിടിക്കാന്‍ ഒരുകോടി വൃക്ഷത്തൈകളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഇനി വരുന്ന തലമുറയ്ക്ക് തണലേകാനും സുന്ദരമായ പരിസ്ഥിതി നിര്‍മിക്കാനും    ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ഒരു കോടി വൃക്ഷത്തൈകളുമായി സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5 തിങ്കളാഴ്ച രാവിലെ 10:30ന് കനകക്കുന്നിൽ വൃക്ഷത്തൈ നട്ട് ഗവർണർ പി സദാശിവം നിർവഹിച്ച്.

മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങളിൽ പങ്കെടുക്കും. മഴക്കൊയ്ത്തുത്സവം, ഹരിതം സഹകരണം, നന്മമരം, ഓണത്തിന് ഒരു മുറം പച്ചക്കറി തുടങ്ങിയ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും പരിസ്ഥിതിദിനത്തില്‍ നടന്നു കൊണ്ടിരിക്കുവാണ്.

വനംവകുപ്പിന്റെ നേതൃത്വത്തിലാണ് 72 ലക്ഷം വൃക്ഷത്തൈകൾ തയ്യാറാക്കിയിട്ടുള്ളത്. കൃഷി വകുപ്പ് അ‍ഞ്ചു ലക്ഷം തൈകളും, കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 23 ലക്ഷം തൈകളും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാര്‍ഷികസംസ്കൃതിയും തിരിച്ചുപിടിക്കാന്‍ പരിസ്ഥിതിദിനാഘോഷം തുടക്കമിടട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിസ്ഥിതിദിനസന്ദേശത്തില്‍ പറഞ്ഞു. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനം കേവലം പരിസ്ഥിതിദിനത്തില്‍മാത്രം ഒതുക്കാതെ അതൊരു ജീവിതചര്യയാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം