പായസം കഴിക്കുന്ന പ്രമേഹ രോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പ്രമേഹബാധിതർ വ​ല്ല​പ്പോ​ഴും പാ​യ​സം കഴിച്ചാ​ൽ അ​ന്നു രാ​ത്രി ക​ഴി​ക്കു​ന്ന അ​ന്ന​ജ​ത്തിന്‍റെ അ​ള​വു കു​റ​ച്ച് ഒ​രു ദി​വ​സം ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ന്ന​ജം എ​ത്തു​ന്ന​തു ത​ട​യാം. രാ​ത്രി​ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നു ലഭിക്കേണ്ട അ​ന്ന​ജം കൂ​ടി പാ​യ​സ​ത്തി​ലൂ​ടെ ഉ​ച്ച​യ്ക്കു ത​ന്നെ കിട്ടുന്നു​ണ്ട്. അ​തി​നാ​ൽ രാ​ത്രി​ഭ​ക്ഷ​ണം സൂ​പ്പി​ൽ ഒ​തു​ക്ക​ണം.

ഉ​ള​ളി, ബീ​ൻ​സ്, കാ​ര​റ്റ്്, കാ​ബേ​ജ്, കു​രു​മു​ള​കു പൊ​ടി, ഉ​പ്പ് എ​ന്നി​വ​വ ചേ​ർ​ത്തു ത​യാ​റാ​ക്കു​ന്ന സൂ​പ്പ് ആ​വാം. സൂ​പ്പു കു​ടി​ക്കു​ന്ന​തോ​ടെ വ​യ​റു നി​റ​യും. അ​ല്ലെ​ങ്കി​ൽ ഓ​ട്്സി​ൽ പ​ച്ച​ക്ക​റി​ക​ൾ ചേ​ർ​ത്തു ത​യാ​റാ​ക്കു​ന്ന കു​റു​ക്കും ക​ഴി​ക്കാം.

വ​ണ്ണം കൂ​ടി​യാ​ലും കു​റ​ഞ്ഞാ​ലും…

പ്ര​മേ​ഹ​ബാ​ധി​ത​രാ​യ വ​ണ്ണ​മു​ള​ള​വ​ർ വ​ണ്ണം കു​റ​യ്ക്ക​ണം. വ​ണ്ണം കു​റ​യ്ക്കു​ന്പോ​ൾ​ത്ത​ന്നെ ഇ​ൻ​സു​ലിന്‍റെ അ​ള​വും മ​രു​ന്നിന്‍റെ ഡോ​സേ​ജും കു​റ​യ്ക്കാ​നാ​കും. വ​ണ്ണം കു​റ​വു​ള​ള​വ​ർ അ​തു കൂ​ട്ടേണ്ട​തു​ണ്ട്. നോ​ർ​മ​ൽ വ​ണ്ണം ഉ​ള​ള​വ​ർ അ​തു നി​ല​നി​ർ​ത്തണം. ചി​ല​ത​രം പ്ര​മേ​ഹ​മു​ള​ള​വ​ർ തീ​രെ മെ​ലി​ഞ്ഞു​പോ​കും. അ​വ​ർ വ​ണ്ണം​കൂട്ടി നോ​ർ​മ​ൽ ശ​രീ​ര​ഭാ​ര​ത്തി​ലേ​ക്ക് എ​ത്തേ​ണ്ട​തു​ണ്ട്.

ഇ​ൻ​സു​ലി​നു ശേ​ഷം ആ​ഹാ​രം ക​ഴി​ക്ക​ണം

ച​പ്പാ​ത്തി 2- 3 എ​ണ്ണം ക​ഴി​ക്കാം. വ​ണ്ണം കൂ​ടു​ത​ലു​ള​ള പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്ക് ഇ​ഡ്ഡ​ലി ര​ണ്ടെ​ണ്ണ​വും വ​ണ്ണം കു​റ​വു​ള​ള പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്കു മൂ​ന്നെ​ണ്ണ​വും ക​ഴി​ക്കാം. ഇ​ൻ​സു​ലി​ൻ എ​ടു​ക്കു​ന്ന രോ​ഗി​യാ​ണെ​ങ്കി​ൽ അ​തിന്‍റെ ഡോ​സേ​ജ് അ​നു​സ​രി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്ക​ണം. ഇ​ൻ​സു​ലി​ൻ എ​ടു​ത്ത​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ ത​ല​ചു​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടാ​നി​ട​യു​ണ്ട്.

ക​ണ്‍​സ​ൾട്ടിംഗ് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ആ​ഹാ​ര​ക്ര​മം സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം