വരാപ്പുഴ കസ്റ്റഡിമരണകേസ് വെളിപ്പെടുത്തലുമായി ശ്രീജിത്തിന്‍റെ സഹോദരന്‍; സ്റ്റേഷനിലെത്തിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു നിലവിളിച്ചിട്ടും വിട്ടില്ല സജിത് പറയുന്നു

കൊച്ചി: വെളിപ്പെടുത്തലുമായി വരാപ്പുഴ കസ്റ്റഡിയില്‍ മരണപ്പെട്ട  ശ്രീജിത്തിന്‍റെ  സഹോദരന്‍. പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത് പറഞ്ഞു. തന്നെയും ശ്രീജിത്തിനെയും മാറിമാറി മര്‍ദ്ദിച്ചു.

വാസുദേവന്‍റെ  വീട് ആക്രമിച്ച സംഭവത്തില്‍ താനും ശ്രീജിത്തും ഉണ്ടായിരുന്നില്ലെന്ന് സജിത് പറഞ്ഞു. വീട്ടിലും പൊലീസ് വാഹനത്തിലും സ്റ്റേഷനിലും മര്‍ദ്ദനത്തിന് ഇരയായി. പൊലീസ് വാഹനത്തില്‍ നിലത്തിട്ട് ചവിട്ടി.സ്റ്റേഷനിലെത്തിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു  നിലവിളിച്ചിട്ടും വിട്ടില്ല.

വരാപ്പുഴ എസ്‌ഐ ദീപക്കിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. സ്റ്റേഷന് പുറത്ത് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചുവെന്നും സജിത് പറഞ്ഞു. ശ്രീജിത്തിനെയും സജിത്തിനെയും പൊലീസ് വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു.

ശ്രീജിത്തിന് വെള്ളം നല്‍കാന്‍ പോലും എസ്‌ഐ സമ്മതിച്ചില്ലെന്ന് അമ്മ ശ്യാമള പറഞ്ഞു. ആശുപത്രിയില്‍ വെച്ച് എസ്‌ഐ ദീപക് ക്രൂരമായിട്ടാണ് പെരുമാറിയതെന്നും ശ്യാമള പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം