ജ്യൂസ് കടകളുടെ മറവില്‍ കമിതാക്കള്‍ക്ക് റൂം സൗകര്യവും; പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത് സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍

ജ്യൂസ് കടകളുടെ മറവില്‍ കമിതാക്കള്‍ക്ക് റൂം സൗകര്യവും  ഒരുക്കിക്കൊടുക്കുന്ന കടയുടമകള്‍ പിടിയില്‍.  പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത് സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി കമിതാക്കളാണ്.   ഇവിടെയെത്തുന്നവരില്‍ നിന്ന് കടയുടമകള്‍ അമിതമായ പണമാണ്  ഈടാക്കുന്നത് . ചെറിയ ഇടുങ്ങിയ അറകള്‍ ആണ് ഈ കടയുടെ മറവില്‍ പിന്‍ഭാഗത്തുള്ളത്. വെളിയില്‍ നിന്ന് നോക്കിയാല്‍ വളരെ തിരക്കേറിയ ചെറിയ ജ്യൂസ് കടയാണ്. മൂന്ന്‍ ജ്യൂസ് കടകള്‍ പോലീസ്  റെയ്ഡിനെ തുടര്‍ന്ന്‍ പൂട്ടി. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ഇവിടെ സ്ഥിരമായി വന്നു പോയിരുന്നവര്‍. പത്തോളം ചെറിയ അറകള്‍ ആയിരുന്നു ഓരോ ജ്യൂസ് കടകളുടെ പിന്നിലും സജ്ജീകരിച്ചിരുന്നത്. കഷ്ടിച്ച്‌ രണ്ടുപേര്‍ക്ക് കഴിയാവുന്ന ഇടുങ്ങിയ അറകള്‍. ഇതില്‍ ഫാനും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം