ഒരു ചുവപ്പന്‍ കല്യാണ ടീസര്‍;ചെങ്കൊടിയേന്തിയ ദമ്പതികള്‍ക്ക് ആശംസകളുമായി സജി ചെറിയാന്‍

ആലപ്പുഴ:വിവാഹ വീഡിയോകളിലും ടീസറുകളിലും പരീക്ഷണങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ്  ജോയ്സ് മത്തായി സ്റ്റെഫി ദമ്പതികള്‍.

ചെങ്ങന്നൂരിനെ ചുവപ്പുസാഗരമാക്കിയ സജി ചറിയാനാണ് ടീസറിലെ താരം. സിപിഎം അനുഭാവിയായ ജോയ്‌സ് തന്റെ കല്യാണ ടീസര്‍ പുറത്തിറക്കിയത് നാടിന്റെ പ്രിയസ്ഥാനാര്‍ഥിയെ രക്തഹാരമിട്ട് സ്വീകരിക്കുന്ന  രംഗത്തോടു കൂടിയാണ്.

ചെങ്ങന്നൂരിലെ ചൂടന്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും വിവാഹ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചൊടിയേന്തി നവ ദമ്പതിമാര്‍ നടന്നു നീങ്ങുന്ന രംഗത്തോടെ  ടീസര്‍ പൂര്‍ത്തിയാകുകയും ചെയ്യുന്നു.

മറ്റ് വിവാഹ വീഡിയോകളില്‍ നിന്നും ടീസറുകളില്‍ നിന്നും വ്യത്യസ്തമായി കൗതുകം നിറഞ്ഞ വിവാഹ ടീസര്‍ പുറത്തുവന്നതോടെ നിരവധി പേര്‍ സ്റ്റെഫിനെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു.

JOICE <3 STEPHY

കേരള വെഡിംഗ് ചരിത്രത്തില്‍ ഇതാദ്യം 😍😍ചെങ്ങന്നൂരിനെ ചെങ്കടലാക്കിയ സ: സജി ചെറിയാന്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സ: ജോയ്‌സിന്‍റെയും സ: സ്റ്റെഫിയുടെയും കിടിലന്‍ വെഡിംഗ് ടീസര്‍ 🚩🚩ALBIN’s Photography & wedding studio | +91 9526341246

Posted by Film Faktory on Thursday, 31 May 2018v

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം