ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കര്‍ ഒരു ഗ്രാമം കൂടി ദത്തെടുത്തു

ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മഹാരാഷ്ട്രയിൽ ഒരു ഗ്രാമം ദത്തെടുത്തു. ഒസമനാബാദ് ജില്ലയിലെ ഡോൻജ ഗ്രാമമാണ് സൻസാദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം ഏറ്റെടുത്തത്. നാലു കോടിയുടെ വികസന പദ്ധതികൾ ഗ്രാമത്തിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ സ്കൂൾ, എല്ലാ വീടുകളിലേക്കുമുള്ള ജലവിതരണ പദ്ധതി, കോണ്‍ക്രീറ്റ് റോഡ്, അഴുക്കുചാലുകൾ തുടങ്ങിയവ പുതിയതായി ഗ്രാമത്തിൽ നിർമിക്കാനാണ് തീരുമാനം. നേരത്തേ സച്ചിൻ ആന്ധ്രപ്രദേശിലെ ഗുഡൂരിനടുത്തുള്ള പുട്ടമരാജുവാരി കാൻഡ്രിഗ ഗ്രാമം ദത്തെടുത്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം