ഒന്നരവര്‍ഷമായി 19 വയസുകാരനില്‍ നിന്നും നിരന്തരപീഡനത്തിരയായ 17കാരിക്ക് രക്ഷയായത് തലശ്ശേരി ഘോഷയാത്ര

തലശ്ശേരി:  തലശ്ശേരി കഴിഞ്ഞ ദിവസം നടന്നത് അവിശ്വസനീയമായ സംഭവം .കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായ്  പല വാഗ്ധാനങ്ങളും നല്‍കി പതിനേഴുകാരി യെ  നിരന്തരമായ്‌ പീഡിപ്പിച്ച  പത്തൊമ്പതുകാരനെ നാട്ടുകാര്‍ പിടികൂടി .

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിരയായത് .പീഡനക്കാരനില്‍ രക്ഷപെടുവാനുള്ള ശ്രമത്തിനിടെ ഘോഷയാത്രയിലേക്ക് ഓടി കയറുകയായിരുന്നു പെണ്‍കുട്ടി.തുടര്‍ന്ന്‍ നാട്ടുകാര്‍ ചേര്‍ന്ന് കൗമാരക്കാരനെ  പിടിക്കുകയും  പോലീസിന് കൈമാറുകയും ചെയ്തു.

തുടര്‍ന്ന് പെണ്‍കുട്ടിയെ സര്‍ക്കാര്‍ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി.പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു . പ്രതിയെ  വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.  കഴിഞ്ഞ ഒന്നരവര്‍ഷമായ് തന്നെ പീഡിപ്പിക്കുന്നുവെന്നും പുറത്തു പറഞ്ഞാല്‍ തന്നെ അപായപെടുത്തുമെന്ന് ഭീഷണി പെടുത്തിയെന്നും പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം