ഹോട്ടല്‍ മുറിയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

ഹൈദരാബാദ്: ഹോട്ടല്‍ മുറിയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. ഹൈദരാബാദില്‍ ഡല്‍ഹി സ്വദേശിനിയായ യുവതി കൂട്ടമാനഭംഗത്തിനിരയായി. വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ് ബെന്‍ജാര ഹില്‍സില്‍ ക്രൂരമായ പീഡനത്തിനിരയായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വിനോദ യാത്രക്കായാണ് യുവതിയും സുഹൃത്തുക്കളും ബെന്‍ജാര ഹില്‍സില്‍ എത്തിയത്. ഇവിടെ ഹോട്ടലില്‍ റൂം എടുത്തു തങ്ങവെ ഇവരെ പിന്തുടര്‍ന്നെത്തിയ പ്രതികളായ നാലു യുവാക്കളും ഇതിനടുത്തുതന്നെ മുറിയെടുത്തു. അടുത്തദിവസം റൂം പരിചാരകന്റെ വേഷത്തില്‍ അകത്തുകടന്ന പ്രതികളില്‍ ഒരാള്‍ പരാതിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളും യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം