കഴുകന്‍ കണ്ണുള്ള സ്വകാര്യ ആശുപത്രി ഉടമകള്‍ അറിയണം കരുണയുള്ള ലിനിയുടെ ജീവിതം

കോഴിക്കോട് : ഒന്നരലക്ഷം രൂപ  നല്‍കാതെ പനി ബാധിതരെ ചികിത്സിക്കില്ലെ നിലപാടെടുത്ത  കഴുകന്‍ കണ്ണുള്ള സ്വകാര്യ ആശുപത്രി ഉടമകള്‍ അറിയണം കരുണയുള്ള ലിനിമാരുടെ  ജീവിതം. രോഗികളെ ചികിത്സിച്ചു മരണത്തിന് കീഴടങ്ങിയ ലിനിയുടെ മൃതദേഹം ഒന്ന് കാണാന്‍ പോലും യുവാവായ ഭര്‍ത്താവും പിഞ്ചു മക്കളും അടങ്ങുന്ന ബന്ധുക്കള്‍ക്ക് സാധിച്ചില്ല.

 

നഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്  ഈ ദുരന്തം.

ഇതിനൊപ്പം മറ്റൊരു വാര്‍ത്ത കൂടി നമുക്ക് മുന്നിലുണ്ട്. നിപ വൈറസ് ബാധിച്ചവരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ചെമ്പനോട സ്വദേശിനി ലിനി പനി ബാധിച്ച് മരിച്ചുവെന്ന വാര്‍ത്ത.

ലിനിയുടെ മൃതദേഹം ഒന്ന് കാണാന്‍ പോലും ബന്ധുക്കള്‍ക്ക് സാധിച്ചില്ല. പനി വൈറസുകള്‍ പടര്‍ന്നു പിടിച്ചേക്കുമെന്ന ഭയം മൂലം അന്ത്യകര്‍മങ്ങള്‍ പോലും നടത്താതെ അവരുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.

മരിച്ചത് ഒരു സാധാരണ നഴ്‌സാണ്. അത്‌കൊണ്ട് അവരുടെ കുടുംബത്തിന് പാരിതോഷികം നല്‍കണമെന്നോ ആശ്രിതര്‍ക്ക് ജോലി നല്‍കണമെന്നോ ആവശ്യപ്പെട്ട് ആരും ഇതി വരെ ഒരു പ്രസ്താവന പോലും പുറ്പപെടുവിച്ച് കണ്ടില്ല.

സര്‍ക്കാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ ഒന്നരലക്ഷം നല്‍കാതെ പനി ബാധിതരെ ചികിത്സിക്കില്ലെന്ന് നിലപാടെടുക്കുന്ന മാനേജ്‌മെന്റുകള്‍ അവരെ പരിചരിക്കുന്ന നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കില്ലെന്ന് വാശി പിടിക്കുന്ന ധാര്‍ഷ്ട്യത്തെ നമ്മുടെ നാട് വകവെച്ച് കോടുക്കരുത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം