May 4, 2024 02:42 PM

തിരുവനന്തപുരം : (truevisionnews.com) ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസൻ.

വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി. ഷാഫിക്ക് എതിരെ വ്യാജ വീഡിയോ ഇറക്കി ദുഷ്പ്രചാരണം നടത്തി.

വർഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം തുടങ്ങും.

11 ന് വടകരയിൽ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എംഎം ഹസൻ അറിയിച്ചു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് പിന്നാലെയാണ് പ്രതികരണം.

#CPM #hate #campaign #Vadakara, #released #fakevideo; #Congress #organize #coalition

Next TV

Top Stories