#AnnieRaja | ‘റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടുകാരെ അറിയിക്കണമായിരുന്നു; രാഹുൽ ചെയ്തത് നീതികേട്’

#AnnieRaja | ‘റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടുകാരെ അറിയിക്കണമായിരുന്നു; രാഹുൽ ചെയ്തത് നീതികേട്’
May 3, 2024 12:36 PM | By VIPIN P V

കൽപറ്റ: (truevisionnews.com) മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ.

അക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്തതാണെന്നും ആനി രാജ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരാള്‍ക്ക് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാം. അത് സ്ഥാനാര്‍ഥികളുടെ അവകാശമാണ്. എന്നാല്‍, രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് രാജിവയ്ക്കേണ്ടിവരും.

ഏത് മണ്ഡലത്തില്‍നിന്ന് രാജിവച്ചാലും ആ മണ്ഡലത്തില്‍ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടര്‍മാരോടുള്ള അനീതിയാണത്. രണ്ടു മണ്ഡലത്തിൽ മത്സരിക്കുന്നത് പെട്ടെന്നെടുത്ത തീരുമാനമായിരിക്കില്ലല്ലോ.

ഇത്തരം ചര്‍ച്ചകള്‍ ആ പാര്‍ട്ടിക്കുള്ളില്‍ മുൻപ് തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടുതന്നെ തീരുമാനമെടുത്തില്ലെങ്കില്‍പോലും ഇത്തരമൊന്ന് ചര്‍ച്ചയിലുണ്ട് എന്ന് പറയാനുള്ള ധാര്‍മികമായ ബാധ്യത രാഹുല്‍ ഗാന്ധിക്കുണ്ടായിരുന്നു.

രാഹുല്‍ ഗാന്ധി എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും വൈകാരികബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടില്‍ മത്സരിച്ചത്.

സന്ദര്‍ഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോണ്‍ഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

#Contesting #RaeBareli #informed #people #Wayanad; #Rahul #unfair'

Next TV

Related Stories
#Epjayarajan | ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; വീണ്ടും അന്വേഷണം നടത്താൻ  കോട്ടയം എസ്.പിക്ക് നിർദേശം

Nov 28, 2024 06:26 AM

#Epjayarajan | ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; വീണ്ടും അന്വേഷണം നടത്താൻ കോട്ടയം എസ്.പിക്ക് നിർദേശം

നിലവിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒഴിവാക്കിയതിന് ശേഷമാണ് വീണ്ടും അന്വേഷണം നടത്താനുള്ള...

Read More >>
#ksurendran | ‘ഒരുത്തനെയും വെറുതെ വിടില്ല', മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

Nov 27, 2024 01:24 PM

#ksurendran | ‘ഒരുത്തനെയും വെറുതെ വിടില്ല', മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും...

Read More >>
#mvgovindan | ചില മാധ്യമങ്ങൾ പൈഡ് ന്യൂസ് നടത്തുന്നു, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും - എംവി ഗോവിന്ദൻ

Nov 18, 2024 01:54 PM

#mvgovindan | ചില മാധ്യമങ്ങൾ പൈഡ് ന്യൂസ് നടത്തുന്നു, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും - എംവി ഗോവിന്ദൻ

വയനാട് നില മെച്ചപ്പെടുത്തും. പാലക്കാട്‌ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ എൽഡിഎഫിനെതിരെ...

Read More >>
#ksurendran |  ഇന്ന് ഷാഫിയും ,സതീശനും കോൺഗ്രസിനെ ആലയില്‍ കെട്ടി, എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ല ; കെസുരേന്ദ്രന്‍

Nov 18, 2024 10:47 AM

#ksurendran | ഇന്ന് ഷാഫിയും ,സതീശനും കോൺഗ്രസിനെ ആലയില്‍ കെട്ടി, എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ല ; കെസുരേന്ദ്രന്‍

എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.എന്ത് കൊണ്ട് കോൺഗ്രസിൽ ചേരുന്നവർ ക്രൈസ്തവ സഭാ മേലധ്യക്ഷൻ മാരെ...

Read More >>
#akshanib | രാഹുൽ അടിമുടി വ്യാജൻ , സന്ദീപിന് മുന്നിൽ എത്ര പെട്ടെന്നാണ് കോൺഗ്രസ്സ് നേതാക്കൾ വാതിൽ തുറന്നത്; എകെ ഷാനിബ്

Nov 17, 2024 05:06 PM

#akshanib | രാഹുൽ അടിമുടി വ്യാജൻ , സന്ദീപിന് മുന്നിൽ എത്ര പെട്ടെന്നാണ് കോൺഗ്രസ്സ് നേതാക്കൾ വാതിൽ തുറന്നത്; എകെ ഷാനിബ്

രാഹുൽ മാങ്കൂട്ടത്തിൽ അടിമുടി വ്യാജനായ ഒരാളാണെന്ന് എകെ ഷാനിബ് വിമർശിച്ചു. അയാളെയാണ് പാലക്കാട്‌ യുഡിഎഫ് സ്ഥാനാർഥി ആക്കിയത്. ഈ വ്യാജന്മാർക്കെതിരെ...

Read More >>
Top Stories

GCC News