#health |പതിവായി മുട്ട കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...

#health |പതിവായി മുട്ട കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...
May 3, 2024 09:06 PM | By Susmitha Surendran

(truevisionnews.com)   ദിവസവും മുട്ട കഴിക്കുന്നത് മിക്ക ആളുകളുടെയും സമീകൃതാഹാരത്തിൻ്റെ ഭാഗമാണ്. മുട്ടകൾ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ്.

ഇത് പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. പതിവായി മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

1. പ്രോട്ടീൻ

നമ്മുടെ ശരീരത്തിൻ്റെ ആരോഗ്യത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും അടങ്ങിയ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ്റെ ഒരു മികച്ച ഉറവിടമാണ് മുട്ട. പേശികളുടെ ആരോഗ്യത്തിനും, രോഗപ്രതിരോധശേഷി കൂട്ടാനും പ്രോട്ടീൻ നിർണായകമാണ്.

2. പോഷകങ്ങളുടെ കലവറ

വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, ഫോളേറ്റ്, ഇരുമ്പ്, സെലിനിയം, സിങ്ക് എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

3. ഹൃദയാരോഗ്യം

മുട്ടയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

4. കണ്ണിൻ്റെ ആരോഗ്യം

കണ്ണിൻ്റെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് മുട്ട. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

5. തലച്ചോറിൻ്റെ പ്രവർത്തനം

മുട്ടയിൽ കാണപ്പെടുന്ന കോളിൻ, മസ്തിഷ്ക വികസനത്തിനും പ്രവർത്തനത്തിനും വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

6. വണ്ണം കുറയ്ക്കാന്‍

നിങ്ങളുടെ ഡയറ്റില്‍ മുട്ട ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മുട്ടയിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം വിശപ്പ് കുറയ്ക്കാനും സഹായിക്കും.

7. പേശികളുടെ ആരോഗ്യം

പ്രോട്ടീനുകളുടെ കലവറയായ മുട്ട പതിവായി പുരുഷന്മാര്‍ കഴിക്കുന്നകത് മസില്‍ പെരിപ്പിക്കാന്‍ സഹായിക്കും.

8. അസ്ഥികളുടെ ആരോഗ്യം

കാത്സ്യം ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ ഡിയുടെ നല്ലൊരു ഉറവിടമാണ് മുട്ട.

എല്ലുകളെ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനും ഒടിവുകൾ, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും മുട്ട കഴിക്കുന്നത് ഗുണം ചെയ്യും.

9. ചർമ്മത്തിൻ്റെ ആരോഗ്യം

വിറ്റാമിൻ എ, ഇ, സെലീനിയം, സിങ്ക് എന്നിവയുൾപ്പെടെ മുട്ടയിൽ കാണപ്പെടുന്ന പോഷകങ്ങൾ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

#eat #eggs #regularly? #So #you #need #know #is…

Next TV

Related Stories
ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന്  അറിഞ്ഞിരുന്നോളൂ...

Jul 11, 2025 08:40 AM

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് അറിഞ്ഞിരുന്നോളൂ...

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് ...

Read More >>
ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

Jul 10, 2025 10:18 PM

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ...

Read More >>
കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

Jul 10, 2025 07:50 AM

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന്...

Read More >>
ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

Jul 9, 2025 08:45 PM

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ...

Read More >>
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

Jul 9, 2025 09:30 AM

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കുന്ന ശീലങ്ങൾ...

Read More >>
Top Stories










Entertainment News





//Truevisionall