#death |കാർ നിർത്തി ഇടതുവശത്തെ സീറ്റിൽ വിശ്രമിക്കുമായിരുന്നു; അധ്യാപകന്റെ പോസ്റ്റ്‍മോർട്ടത്തിൽ വ്യക്തമായത് ഹൃദയാഘാതം

#death |കാർ നിർത്തി ഇടതുവശത്തെ സീറ്റിൽ വിശ്രമിക്കുമായിരുന്നു; അധ്യാപകന്റെ പോസ്റ്റ്‍മോർട്ടത്തിൽ വ്യക്തമായത് ഹൃദയാഘാതം
May 4, 2024 02:22 PM | By Susmitha Surendran

കൊട്ടാരക്കര: (truevisionnews.com)  എം.സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാറിൽ അധ്യാപകൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്.

പത്തനംതിട്ട അങ്ങാടിക്കൽ എസ്എൻവി ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ ആർ മണികണ്‌ഠനെയാണ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയോടെയാണ് കാർ റോഡ് വശത്ത് കണ്ടതെന്നാണ് പൊലീസിന് നാട്ടുകാർ നൽകിയ മൊഴി. യാത്രക്കിടെ കാർ പാർക്ക് ചെയ്ത് മുൻ ഭാഗത്തെ ഇടതുവശത്തെ സീറ്റിൽ വിശ്രമിക്കുന്നയാളാണ് മണികണ്ഠനെന്ന് പൊലീസ് പറഞ്ഞു.

വിശ്രമിക്കുന്നതിനിടെ മണികണ്‌ഠന് ഹൃദയാഘാതം ഉണ്ടായെന്നാണ് നിഗമനം. അടൂർ പറക്കോട് സ്വദേശിയാണ് 52 വയസുള്ള മണികണ്ഠൻ. രാത്രി പത്ത് മണിയോടെയാണ് അധ്യാപകനെ കാറിനുള്ളിൽ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എം.സി റോഡിന്റെ വശത്ത് നിർത്തിയിട്ട കാറിന്റെ മുൻവശത്തെ ഇടതു സീറ്റിൽ ആണ് മൃതദേഹം കണ്ടത്. ഏറെ നേരമായി വാഹനം ഒരേ സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിക്കുകയായിരുന്നു.

കലയപുരത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർ വശത്തായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. വ്യാഴാഴ്ച ഉച്ച മുതൽ തന്നെ കാർ ഇവിടെ ഉണ്ടായിരുന്നെന്ന് നാട്ടുകാരിൽ ചിലർ പറ‌ഞ്ഞു.

രാത്രിയാണ് നാട്ടുകാർ കാറിനടുത്തെത്തി പരിശോധിച്ചത്. തുടർന്ന് നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും പിന്നീട് ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തുകയും പരിശോധന നടത്തുകയുമായിരുന്നു.

#He #would #stop #car #rest #left #seat #teacher's #autopsy #revealed #heart #attack

Next TV

Related Stories
#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 18, 2024 11:31 AM

#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി സ്വകാര്യ ക്രൈയിന്‍ സംവിധാനം ഉപയോഗിച്ച് കാർ...

Read More >>
#AccidentCase | വയോധിക വാഹനാപകടത്തിൽ മരിച്ച സംഭവം; അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തി പൊലീസ്

May 18, 2024 11:26 AM

#AccidentCase | വയോധിക വാഹനാപകടത്തിൽ മരിച്ച സംഭവം; അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തി പൊലീസ്

പിന്നാലെ കരിംനഗ‍ര്‍ വചുനൂര്‍ സ്വദേശി കെ ദിനേശ് റെഡ്ഡിയെ പൊലീസ് ഇവിടെയെത്തി...

Read More >>
#CPIM | കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം നിർമിച്ച് സിപിഐഎം

May 18, 2024 11:07 AM

#CPIM | കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം നിർമിച്ച് സിപിഐഎം

എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി....

Read More >>
#GoldRate | സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

May 18, 2024 11:01 AM

#GoldRate | സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

വെള്ളിവിലയും ഇന്ന് സര്‍വകാല ഉയരത്തിലെത്തി. ഗ്രാമിന് 4 രൂപ വര്‍ധിച്ച് വില 96...

Read More >>
#ThiruvanchoorRadhakrishnan | സോളാർ ഒത്തുതീർപ്പ്; 'ടിപി കേസും സോളാറും തമ്മിൽ ബന്ധമില്ല, എല്ലാ ചർച്ചയും ഉമ്മൻചാണ്ടിയുടെ അറിവോടെ' -തിരുവഞ്ചൂർ രാധാകൃഷ്ണൻ

May 18, 2024 10:45 AM

#ThiruvanchoorRadhakrishnan | സോളാർ ഒത്തുതീർപ്പ്; 'ടിപി കേസും സോളാറും തമ്മിൽ ബന്ധമില്ല, എല്ലാ ചർച്ചയും ഉമ്മൻചാണ്ടിയുടെ അറിവോടെ' -തിരുവഞ്ചൂർ രാധാകൃഷ്ണൻ

സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള മികച്ച അവസരമായിട്ടും കോൺഗ്രസ് എടുത്തു ചാടുന്നില്ല. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം...

Read More >>
Top Stories