മലപ്പുറം: (truevisionnews.com) താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ നാല് പൊലീസുകാർ അറസ്റ്റിൽ. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്,രണ്ടാം പ്രതി ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി വിപിന്‍ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
ആല്‍ബിന്‍ അഗസ്റ്റിനെ നീണ്ടുകരയിലെ വീട്ടില്‍ നിന്നും അഭിമന്യുവിനെ താനൂരിലെ താമരക്കുളത്ത് നിന്നും വിപിന്‍,ജിനേഷ് എന്നിവരെ വള്ളിക്കുന്നില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് അറസ്റ്റ് നടക്കുന്നത്. താനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആണ് ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒയാണ് ആൽബിൻ അഗസ്റ്റിൻ, അഭിമന്യു കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒയും വിപിൻ തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒയുതാമിർ ജിഫ്രിയെ അതിക്രൂരമായി മർദിച്ചാണ് പൊലീസ് കൊലപ്പെടുത്തിയതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
ഇതിനു പിന്നാലെയാണ് നിയമസഭയിൽ തന്നെ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. ചേളാരിയിൽ നിന്ന് കഴിഞ്ഞ ജൂലായ് 31ന് രാത്രിയിലാണ് താമിർ ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടിയത്.
ലഹരിമരുന്ന് കൈവശമുണ്ടെന്ന് സംശയിച്ച് പിടികൂടിയ താമിറിനെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ആഗസ്റ്റ് ഒന്നിന് രാവിലെ കസ്റ്റഡിയിൽ മരിച്ചെന്നുമാണ് പരാതി.
#Tamir #Geoffrey #custodial #murder #case #Four #policemen #arrested