പേരാമ്പ്ര അ പ ക ടം; ഫഹദിനേയും ശ്രീകാന്തിനേയും മരണം തട്ടിയെടുത്തത് ബാംഗ്ലൂരിലേക്കുള്ള യാത്രക്കിടെ

 പേരാമ്പ്ര: പേരാമ്പ്ര – കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലോടിനും മൂരികുത്തിയ്ക്കു മിടയിൽ കാറും ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് സംഭവം.10 ഓളം പേർക്ക് പരിക്കേറ്റു.

കുറ്റ്യാടിയിൽ നിന്നും  നിറയെ യാത്രക്കാരുമായി  ഉള്ളിയേരിയിലേക്ക് വരികയായിരുന്ന സിനുദാൻ ബസ് മാരുതി ഷിഫ്റ്റ് കാറുമായാണ്
കൂട്ടിയിടിച്ചത് . കല്ലോടിനടുത്ത് എരഞ്ഞി അമ്പലത്തിനടുത്താണ് അപകടം. പേരാമ്പ്ര ചെ മ്പ്ര റോഡിനടുത്തുളള ബൈപ്പാസ് റോഡിലെ
ചീക്കിലോട് മീത്തൽ ഫഹദ് (26) സുഹൃത്തും അയൽവാസിയുമായ കണ്ണോത്തറ ശ്രീകാന്ത് ( 38) എന്നിവരാണ് മരിച്ചത്.

ഇരുവരും ബാംഗ്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അ പ ക ടം .
ശ്രീകാന്തിന്റെ കാർ ഡ്രൈവർ കൂടിയാ
ണ് ഫഹദ് .സൗദയൂസഫ് ദമ്പതികളുടെ മകനാണ്  മരിച്ച ഫഹദ്.ശ്രീധരൻ – കമലദമ്പതികളുടെ മകനാണ്
ശ്രീകാന്ത് .ഭാര്യ: ധന്യ .മക്കൾ: നന്ദ, ശ്രീക്കുട്ടി.ഷാജി,  ശ്രീശാന്ത് എന്നിവർ സഹോദരങ്ങളാണ്. ഫഹദ് അവിവാഹിതനാണ് .സഹോ ദ ര ൻ: ഫസൽ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം