പാകിസ്ഥാന്‍ വിട്ട ഹിന്ദുക്കളെ തിരികെ കൊണ്ടുവരും; ഇമ്രാന്‍ ഖാന്‍

imran khan
ഇസ്‌ലാമാബാദ്: തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഉപദ്രവങ്ങളെ തുടര്‍ന്ന് പാകിസ്ഥാന്‍ വിട്ട ഹിന്ദുക്കളെ തിരികെ കൊണ്ടുവരുമെന്ന് പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവ്‌ ഇമ്രാന്‍ ഖാന്‍.

പാകിസ്ഥാന്‍ ടെഹ്‌രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) അധികാരത്തില്‍ വന്നാല്‍ പീഡനങ്ങളെ തുടര്‍ന്ന് നാടുവിട്ട ഹിന്ദു സമുദായത്തില്‍ പെട്ടവര്‍ തിരികെ വരുമെന്നാണു തന്റെ പ്രതീക്ഷയെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാക്കിസ്ഥാൻ പാർലമെന്‍റിനു മുമ്പിൽ നടത്തുന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെനെതിരെയും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. നിര്‍ബന്ധിതമായി ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്ന ഹിന്ദു, കലാഷ്‌ സമുദായങ്ങളില്‍ പെട്ടവരോട് താന്‍ ക്ഷമ പറയുന്നതായും, നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്ലാം വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നല്ല മാര്‍ഗത്തിലൂടെ വേണം മുസ്ലിംകള്‍ ഇസ്ലാം മതം പ്രചരിപ്പിക്കേണ്ടത്, മറിച്ച് ബലം പ്രയോഗിച്ചല്ലെന്നും ഖാന്‍ പറഞ്ഞു.

രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ ദർശനമനുസരിച്ച് പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കും സുരക്ഷ, നീതി, തുല്യ അവകാശങ്ങൾ എന്നിവയുണ്ട്-ഖാന്‍ പറഞ്ഞു

ന്യൂനപക്ഷങ്ങള്‍ക്ക് നാം കരുത്ത്‌ പകരുകയും അവരെ സംരക്ഷിക്കുകയും വേണമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം