അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍…

onvvvകോട്ടയം: മലയാള സിനിമാ ഗാനശാഖയുടെ പ്രണയഗാന ശേഖരത്തിലേക്ക് ഇറ്റുവീണ തേന്‍കിനിയുന്ന ഈണമായിരുന്നു ഒഎന്‍വി എന്ന കുറിയ ശബ്ദം. ഈ പ്രണയഗാനം നിലച്ചത് പ്രണയദിനത്തിനു തൊട്ടുമുമ്പായത് ആശ്ചര്യത്തോളംപോന്ന യാദൃശ്ചികത. മലയാളിയുടെ ചുണ്ടത്തെന്നും എരിഞ്ഞ പ്രണയഗാനങ്ങള്‍ എത്ര അധികമായിരുന്നു ആ പൊന്‍പേനയില്‍ നിന്നും പിറന്നത്. നാടകഗാനങ്ങളിലൂടെ തിളങ്ങിനില്‍ക്കുമ്പോഴാണ് ഒന്‍വിയുടെ സിനിമാപ്രവേശം. കമ്യൂണിസത്തിന്റെ ‘ഘടാഘടിയന്‍’ പ്രത്യയശാസ്ത്രങ്ങള്‍ കര്‍ഷകതൊഴിലാളികള്‍ക്ക് പാട്ടിലൂടെ മൊഴിമാറ്റം ചെയ്തു നല്‍കിയ നാടകകാലത്തു തന്നെയാണ് ഒഎന്‍വിയും സുഹൃത്ത് ജി.ദേവരാജനും സിനിമാക്കാരാകുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എംഎ പരീക്ഷയുടെ അവസാന പേപ്പര്‍ എഴുതി തീര്‍ത്ത് ഒഎന്‍വി, ജി.ദേവരാജന്റെ കൂടെ നേരെപോയത് മെറിലാന്‍ഡ്് സ്റുഡിയോയിലേക്കായിരുന്നു. 1955 ല്‍ പുറത്തിറങ്ങിയ ‘കാലംമാറുന്നു’ എന്നതായിരുന്നു ആദ്യ സിനിമ. ദേവരാജനും ഒഎന്‍വിയും സിനിമയില്‍ ഹരീശ്രീ കുറിച്ചതോടെ ചലച്ചിത്ര ഗാനശാഖയുടെ കാലവും മാറിയെന്ന് പിന്നീട് ചരിത്രം തെളിയിച്ചു. ബാലമുരളി എന്ന പേരിലായിരുന്നു അക്കാലത്ത് പാട്ടെഴുത്ത്. പിന്നീട് ഒഎന്‍വി എന്ന മൂന്നക്ഷരം മലയാള സിനിമാ ഗാനങ്ങളുടെ പ്രണയശബ്ദമായി മാറി. ശക്തവും സൌന്ദര്യം തുളുമ്പുന്നതുമായ വരികളായിരുന്നു ഒഎന്‍വി ഗാനങ്ങളുടെ പ്രത്യേകത. മാണിക്യവീണbk_3624യുമായെന്‍ മനസിന്റെ താമരപൂവില്‍ ഉണര്‍ന്നവളെ, നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍, ഇന്ദ്രനീലിമയോളം ഈ മലര്‍പൊയ്കയില്‍, സാഗരമേ ശാന്തമാക നീ, ഒരു നറുപുഷ്പമായി എന്‍നേര്‍ക്കു നീളുന്ന തുടങ്ങി പ്രണയം തുളുമ്പുന്ന എത്രയോ ഗാനങ്ങള്‍ മലയാളി ഏറ്റുപാടി. ഒറ്റപ്ളാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പിന്റെ വരികള്‍ക്ക് ഈണങ്ങളുടെ തേനുംവയമ്പും ചാലിച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീതജ്ഞന്‍മാരായിരുന്നു. ദേവരാജന്‍, ജോണ്‍സണ്‍, ഇളയരാജ, രവീന്ദ്രന്‍, ദക്ഷിണാമൂര്‍ത്തി, രഘുനാഥ് സേട്ട് തുടങ്ങി പ്രമുഖ സംഗീതകാരന്‍മാരായിരുന്നു അദ്ദേഹത്തിന്റെ കവിതകളിലെ ഈണങ്ങളെ കണ്ടെത്തിയത്. ഗാനരചനയ്ക്കുള്ള ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത് 13 തവണയായിരുന്നു. വൈശാലിയിലെ പാട്ടുകള്‍ക്ക് ദേശീയ അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി. നീണ്ട ഇടവേളയ്ക്കു ശേഷം ജി. ദേവരാജന്‍-ഒഎന്‍വി കൂട്ടുകെട്ട് സിനിമയില്‍ സംഭവിച്ചപ്പോള്‍ മലയാളത്തിന് എക്കാലത്തേയും മികച്ച പ്രണയ വിരഹഗാനം മലയാളത്തിന് ലഭിച്ചു. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍…(നീ എത്ര ധന്യ). അന്നുമുതല്‍ എല്ലാ തലമുറയുടെയും പ്രിയ പ്രണയ വിരഹഗാനമായി അത് മാറി. ഇപ്പോള്‍, പ്രിയ ഒഎന്‍വി, ഓരോമലയാളിയുടെ മനസും തേങ്ങുന്നു,

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം