മുംബൈ ഇന്ത്യന്‍സ് അമേരിക്കയിലേക്ക്

Mumbai-Indiansമുംബൈ: ഐപിഎല്ലിന് പിന്നാലെ അമേരിക്കയില്‍ ക്രിക്കറ്റ് കളിക്കാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. ചാമ്പ്യന്‍സ് ലീഗ് ഐസിസി ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒഴിവുവരുന്ന ഈ വര്‍ഷം സെപ്റ്റംമ്പറിലാണ് മുംബൈ ടീം അമേരിക്കയില്‍ ക്രിക്കറ്റ് കളിക്കുക. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളുമായാണ് മുംബൈ ടീം മൂന്ന് മത്സരങ്ങള്‍ കളിക്കുക.

ഐപിഎല്‍ ടീമുകള്‍ അസോസിയേറ്റ് രാജ്യങ്ങളുമായി ക്രിക്കറ്റ് കളിക്കുന്നതിന് നേരത്തെ തന്നെ ബിസിസഐയുടെ അനുമതിയുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ഐപിഎല്‍ ടീമുകള്‍ക്ക് ജനപ്രീതി ഉണ്ടാക്കുന്നതിനാണ് ഈ അനുമതി ബിസിസഐ നല്‍കിയത്.

ഇന്ത്യന്‍ വെസ്റ്റിന്‍ഡീസ് പര്യടത്തിന് ശേഷമാണ് മുംബൈ ഇന്ത്യന്‍സ് ഇതിനായി അമേരിക്കയിലേക്ക് പോകുക. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. നേരത്തെ ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താന്‍ മുംബൈ ടീമിന് കഴിഞ്ഞിരുന്നില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം