കൌമാരക്കാരിക്ക് ക്രൂര പീഡനം; കാലില്‍ കൊളുത്തിട്ടു വലിച്ചിഴച്ചു; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ഭുവനേശ്വര്‍ : മാനസിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയെ സ്ത്രീകള്‍ ഉള്‍പ്പെടെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ അക്രമികള്‍ അറസ്റ്റിലായി.  ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ സോറോ ബ്ലോക്കിലായിരുന്നു സംഭവം. തോട്ടത്തില്‍വെച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും കാലില്‍ കയര്‍ കെട്ടി വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ വളഞ്ഞിട്ട് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.ഭാരത് സാഹു, മാലതി സാഹു, ഭാരതി സാഹു എന്നിവരാണ് പിടിയിലായത്. നേരത്തേ ബിപിന്‍ സാഹു എന്ന യുവാവും അറസ്റ്റിലായിരുന്നു.

അതേ ഗ്രാമത്തിലെ ഉന്നത ജാതിയില്‍ പെട്ട ലക്ഷ്മീധര്‍ എന്ന സ്ത്രീയുടെ പറമ്പില്‍ നിന്നും വിറക് കൊള്ളികള്‍ പിറക്കിയെന്ന് ആരോപിച്ചാണ് മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ ഇവര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ക്രൂരമര്‍ദ്ദനം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായത്.  ജനുവരി 4 നായിരുന്നു സംഭവം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം