കെഎന്‍എ ഖാദറിന്റെ ഭൂരിപക്ഷം 10695 കടന്നു; യുഡിഎഫ് വോട്ടില്‍ വന്‍ ഇടിവ്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യ ഫലസൂചന യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുുകൂലം. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുഡിഎഫ് വോട്ടില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്.

ആദ്യ മൂന്നു റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെ എന്‍ എ ഖാദറിന് അയ്യായിരത്തിലേറെ വോട്ടിന്റെ ലീഡുണ്ട്. 44 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സിപിഎമ്മിലെ പിപി ബഷീറിനേക്കാള്‍, 10455 വോട്ടുകള്‍ക്ക് കെഎന്‍എ ഖാദര്‍ മുന്നിലാണ്. മൂന്നാം സ്ഥാനത്തിനായി എസ്ഡിപിഐയും ബിജെപിയും തമ്മില്‍ മികച്ച മല്‍സരമാണ് നടക്കുന്നത്. എആര്‍ നഗര്‍, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി.

എന്നാല്‍ ആദ്യ മൂന്നു റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ലീഗിന് ആറായിരത്തോളം വോട്ടുകളുടെ കുറവുണ്ടായതായാണ് സൂചന. തിരൂരങ്ങാടി പി എസ് എം ഒ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒരു റൗണ്ടില്‍ 14 ബൂത്തുകള്‍ വീതം ആകെ 12 റൗണ്ടുകളിലായി 165 ബൂത്തുകളാണുള്ളത്.

ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഖാദര്‍ 1200ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. ലീഗിന്റെ ഉറച്ചകോട്ടയായ വേങ്ങരയില്‍ എല്‍ഡിഎഫ് അട്ടിമറി ജയം സ്വപ്‌നം കാണുമ്പോള്‍, ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് വിജയിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം