സേവന നികുതി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 50 വര്‍ഷം മുമ്ബുള്ള ഭൂനികുതിയാണ് ഇപ്പോഴുമുള്ളത്, ഭൂനികുതി അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്. നികുതി പിരിക്കാന്‍ ചെലവാകുന്നതിന്റെ നാലില്‍ ഒന്നുപോലും ഇപ്പോള്‍ ലഭിക്കുന്നില്ല. അതിനാല്‍ ഇതുള്‍പ്പെടെയുള്ള സേവന നിരക്കുകളില്‍ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.നികുതി സംബന്ധിച്ച കാര്യങ്ങള്‍ ബജറ്റില്‍ പരിഗണിക്കുമെന്നും ഇക്കാര്യത്തില്‍ സമവായമുണ്ടാകേണ്ടതുണ്ടെന്നും ഐസക്ക് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം