മഹാരാഷ്ട്ര ചുവക്കുന്നു ;കര്‍ഷക സമരത്തെ നയിച്ചു കണ്ണൂര്‍ സ്വദേശി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ചുവക്കുന്നു  കണ്ണൂരിന്റെ കരുത്തിനൊപ്പം. ചെങ്കൊടിക്കീഴിൽ കർഷകരെ അണിനിരത്തി കണ്ണൂരുകാരനായ വിജു കൃഷ്ണനും.മഹാരാഷ്ട്രയില്‍  കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭം ഓരോ ദിനം പിന്നിടുമ്പോഴും  വന്‍ പങ്കാളിത്തത്തോടെ മുന്നേറുകയാണ്.

ബി ജെ പിയുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ചരിത്ര മുന്നേറ്റം നടത്തുകയാണ് കര്‍ഷകര്‍.വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വരുത്തുക, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം, വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കണം, എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം, നദീസംയോജന പദ്ദതികള്‍ നടപ്പിലാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചക്ക് അറുതി വരുത്തുക, അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, ഭൂമിക്ക് തക്കതായ നഷ്ടപരിഹാര തുക നല്‍കണം തുടങ്ങിയ ആവിശ്യങ്ങള്‍ ഉ്ന്നയിച്ചാണ് സമരം.

നാസിക്കില്‍ നിന്നും 200 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് മാര്‍ച്ച് 11ന് ലോങ്ങ് മാര്‍ച്ച് മഹാരാഷ്ട്ര നിയമസഭ മന്ദിരത്തിലെത്തുമ്പോള്‍ ആ ചരിത്രപോരാട്ടത്തില്‍ മലയാളിക്കും അഭിമാനിക്കാം.

സമരത്തിന്റെ മുന്‍നിര പോരാളി ഒരു മലയാളിയാണ്. സിപിഐഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവും അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണനാണ് ലോങ്ങ് മാര്‍ച്ചിന്റെ നേതൃസ്ഥാനത്തുള്ള മലയാളി സാന്നിധ്യം.

 

2009 മുതല്‍ കര്‍ഷകസംഘ നേതൃസ്ഥാനത്തുള്ള വിജുകൃഷ്ണന്‍ ഏറെ ചരിത്ര പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കരിവെള്ളൂരിലാണ് ജനിച്ചത്. രാജ്യത്തെ കര്‍ഷകസമരപോരാട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമായ വിജുകൃഷ്ണന്‍ ജെഎന്‍ യുവില്‍ പഠിക്കുന്ന കാലത്തായിരുന്നു രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്.

എസ്എഫ്‌ഐയുടെ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായിരുന്ന വിജുകൃഷ്ണന്‍ ജെഎന്‍യുവില്‍  നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു .നവഉദാരീകരണ നയങ്ങള്‍ എങ്ങനെ കേരളത്തിലെയും ആന്ധ്രയിലെയും കര്‍ഷകരെ ബാധിച്ചു എന്ന വിഷയത്തിലായിരുന്നു വിജുകൃഷ്ണന്റെ പിഎച്ച്ഡി ഗവേഷണം.

ഇകെ നായനാര്‍ ഉള്‍പ്പെടെ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വിജു കൃഷ്ണന്റെ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമരം ചെയ്യാനും സദാ സന്നദ്ധനായ സമരപോരാളിയാണ് വിജുകൃഷണന്‍.

2018 ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ നടന്ന കര്‍ഷക സമരത്തില്‍ സജീവമായി പങ്കെടുത്ത വിജുകൃഷ്ണന്‍ ഉനയില്‍ 2016 ആഗസ്റ്റ് 15ന് നടന്ന ചരിത്ര സമരത്തിലും ജിഗ്‌നേഷ് മേവാനിക്കൊപ്പം സമരക്കാരെ അഭിസംബോധന ചെയ്തും സംസാരിച്ചിരുന്നു.

2016 നവംബറില്‍ തമിഴ്‌നാട് വിരുദനഗറില്‍ ആരംഭിച്ച കിസാന്‍ സഭയുടെ കിസാന്‍ സംഘര്‍ഷ് ജാഥയുടെ അമരത്തും വിജുകൃഷ്ണന്‍ ഉണ്ടായിരുന്നു.

സിപിഐഎമ്മിന് കാര്യമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയില്‍ ചെങ്കൊടിക്കീഴില്‍ കര്‍ഷകര്‍ നടത്തുന്ന ഉജ്വലമായ സമരം രാജ്യത്തെ ഇടതുപക്ഷ പോരാട്ടങ്ങള്‍ക്ക് കരുത്താവുകയാണ്.കര്‍ഷകര്‍ തങ്ങളുടെ അവകാശ പോരാട്ടം ശക്ത്തമാക്കുമ്പോള്‍ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കര്‍ഷക സമരങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തും.

 

 

 

 

 

 

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം