കാമുകന്‍ ആത്മഹത്യ ചെയ്ത് ഒരാഴ്ച ആവുമ്പോഴേക്കും കാമുകിയും ജീവനൊടുക്കി; ഞെട്ടല്‍ മാറാതെ ഒരു ഗ്രാമം

ന്യൂഡല്‍ഹി: യുവാവ് (24) ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവതിയും (18) ജീവനൊടുക്കി. ഡല്‍ഹിയിലെ ഭക്തവര്‍പുരിലാണ് സംഭവം.  കുടുംബം വിവാഹത്തിന് തടസം നിന്നതിനെ തുടര്‍ന്ന് അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇതിനെ തുടര്‍ന്ന് ഡിപ്രഷനിലായിരുന്ന പെണ്‍കുട്ടി ആത്മഹത്യാ പ്രവണതകള്‍ കാണിച്ചിരുന്നതായും പൊലീസ് പറഞ്ഞു. എന്‍ഡിറ്റിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പെണ്‍കുട്ടിയുടെ കുടുംബം ഇരുവരെയും നിരന്തരം ഭീക്ഷണിപ്പെടുത്തുകയും വിവാഹത്തിന് തടസം നില്‍ക്കുകയും ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. മാതാപിതാക്കളും അനിയത്തിയും സംഭവം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. സഹോദരന്മാര്‍ രണ്ടുപേരും ഉറക്കത്തിലുമായിരുന്നു. തന്‍റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന് പെണ്‍കുട്ടി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം