കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; കൊന്ന് കുഴിച്ചുമൂടിയത് കാമുകന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

വാഷിങ്ടണ്‍: കാണാതായ മുന്‍ ടിവി റിയാലിറ്റി ഷോ താരത്തെ കൊന്നു കുഴിച്ചുമൂടിയത് കാമുകനെന്ന് പോലീസ്. ലിസയുടെ കാമുകനായ ജാക്കി ജെറോം റോഗേഴ്‌സുമായുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 18 മുതല്‍ കൊല്ലപ്പെട്ട ലിസ മേരി നേഗിനെ  വീട്ടില്‍ നിന്ന് കാണാനില്ലായിരുന്നു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ ലിസ് ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് രാത്രി പോയതെന്ന് ഭര്‍ത്താവ് ഡെരക്ക് ഹാരിമാന്‍ പറഞ്ഞു.
  അമേരിക്കയിലെ പ്രശസ്ത റിയാലിറ്റി ഷോയായ ബ്രൈഡല്‍ പ്ലാസ്റ്റിയിലെ മത്സാരാര്‍ത്ഥിയായിരുന്നു ലിസ മേരി നേഗിള്‍. സ്ത്രീകള്‍ മാത്രം താമസിക്കുന്ന ബംഗ്ലാവിലെ വിവിധ ഗെയിമുകളും തുടര്‍ന്ന് തങ്ങളുടെ സ്വപ്‌ന കല്ല്യാണത്തിലേക്കെത്തലുമെല്ലാം ചേര്‍ന്ന റിയാലിറ്റി ഷോയായിരുന്നു ബ്രൈഡല്‍ പ്ലാസ്റ്റി. റിയാലിറ്റി ഷോയ്ക്ക് ശേഷം 2011ലാണ് ലിസ് ഡെരിക്ക് ഹാരിമാനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലായിരുന്നു. കുട്ടികളുണ്ടാവാത്തതില്‍ ലിസ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നെന്നും ഭര്‍ത്താവുമായി വന്ധ്യതാ ചികിത്സയ്ക്ക് പോയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കാലയളവിലാണ് കാമുകന്‍ റോഗേഴ്‌സുമായി ലിസ ബന്ധം സ്ഥാപിക്കുന്നത്. റോഗേഴ്‌സും ലിസയും തമ്മിലുള്ള പ്രണയം ആരംഭിച്ചിട്ട് വര്‍ഷങ്ങളായിരുന്നു. പക്ഷേ ലിസ വീണ്ടും ഭര്‍ത്താവുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചതാണ് കാമുകനെ പ്രകോപിപ്പിച്ചത്. ലിസയെ താന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി തന്നെയാണ് വീട്ടുവളപ്പില്‍ ലിസയുടെ മൃതദേഹം കുഴിച്ചുമുടിയതും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം