എവറസ്റ്റ് കീഴടക്കാന്‍ ഇത്ര പ്രയാസമുണ്ടായിരുന്നില്ല; ക്ഷേത്രവിലക്കേര്‍പ്പെടുത്തിയതില്‍ അരുണിമ സിന്‍ഹ

കാല്‍ നഷ്ടപ്പെട്ടിട്ടും എവറസ്റ്റ് കീഴിടക്കിയ അരുണിമ സിന്‍ഹയക്ക് സാരി ധരിക്കാത്തതിന്റെ പേരില്‍ ക്ഷേത്രദര്‍ശന വിലക്ക്. ഡെല്‍ഹിയിലെ മഹാകാള്‍ ക്ഷേത്രത്തിലാണ് മുന്‍ ദേശീയ വോളിബോള്‍ ടീമംഗം കൂടിയായ അരുണിമ അപമാനിക്കപ്പെട്ടത്. ക്ഷേത്രത്തില്‍ വച്ച് തന്റെ അംഗവൈകല്യത്തെ ചിലര്‍ പരിഹസിച്ചതായി അരുണിമ ആരോപിച്ചു. ക്ഷേത്രത്തില്‍ തനിക്കുണ്ടായ അനുഭവം കൊടുമുടികീഴടക്കുന്നതിനേക്കാള്‍ പ്രയാസമേറിയതായിരുന്നുവെന്നായിരുന്നു അരണിമയുടെ വിശദീകരണം. സംസ്ഥാന വനിത ശിശുവികസന മന്ത്രി ഇക്കാര്യത്തില്‍ ്അന്വേഷണത്തിനുത്തരവിട്ടിരുന്നു.

ട്രാക്ക് സ്യൂട്ട് ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന അരുണിമയുടെ സിസിടിവി ദൃശ്യമാണ് അധികൃതര്‍ ന്യായീകരണത്തിനായി ചൂണ്ടിക്കാട്ടുന്നത്. ഭസ്മ ആരതി സമയത്ത് സ്ത്രീകളെ സാരിയിലും പുരുഷന്‍മാരെ മുണ്ടുടുത്തും മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കു എന്നതാണ് നിയമമെന്ന് ക്ഷേത്ര ഭരണാധികാരി അവ്‌ധേഷ് ശര്‍മ്മ പറഞ്ഞു. എന്നാല്‍ അതേ ദൃശ്യത്തില്‍ തന്നെ ജീന്‍സുധാരി അകത്ത് പ്രവേശിക്കുന്നുണ്ടെന്ന് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും അരുണിമ ചോദിക്കുന്നു.

താന്‍ വികലാംഗയായതുകൊണ്ടാണ് തന്നോട് മാത്രം ഇങ്ങനെ പെരുമാറിയതെന്നും അരുണിമ പറയുന്നു. മുന്‍ ദേശീയ വോളിബോള്‍ ടീമംഗമായ അരുണിമയെ തീവണ്ടിയാത്രക്കിടയില്‍ ഗുണ്ടകള്‍ തള്ളിയിട്ടതിനെ തുടര്‍ന്നാണ് കാലുകള്‍ നഷ്ടമായത്. പിന്നീടാണ് ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം അവര്‍ എവറസ്റ്റ് കൊടുമുടി കീഴടക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം