ടിവി പരിപാടിക്കിടെ പ്രവാചകനിന്ദ; നടി വീണ മാലിക്കിന് 26 വര്‍ഷം തടവ്

Veena_Malik8ഇസ്ലാമാബാദ്: ടെലിവിഷന്‍ പരിപാടിയ്ക്കിടെ പ്രവാചകനെ നിന്ദിക്കുന്നരീതിയില്‍ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ പാക് നടി വീണാ മാലിക്കിന് പാക് തീവ്രവാദ വിരുദ്ധ കോടതി 26 വര്‍ഷം തടവിന് ശിക്ഷിച്ചു. വീണാ മാലിക്കിന് പുറമെ പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ജംഗ് ഗ്രൂപ്പിന്റെ ഉടമ ഷക്കീല്‍ ഉര്‍ റഹ്മാന്‍, വീണാ മാലിക്കിന്റെ ഭര്‍ത്താവ് ആസാദ് മാലിക്, പരിപാടിയുടെ അവതാരകയായ ഷയെസ്ത ലോധി എന്നിവര്‍ക്കും ജില്‍ജിസ്ഥാനിലെ കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

ശിക്ഷ വിധിക്കുമ്പോള്‍ പ്രതികളാരും കോടതിയില്‍ ഹാജരായിരുന്നില്ല. തടവിന് പുറമെ പ്രതികളോരുരുത്തരും 13 ലക്ഷം പാക്കിസ്ഥാന്‍ രൂപവീതം പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രതികള്‍ കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ ഇവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാനും ജഡ്ജി രാജാ ഷെഹ്ബാസ് ഖാന്‍ ഉത്തരവിട്ടു. പ്രതികളാരും ഇപ്പോള്‍ രാജ്യത്തില്ല. വിധിക്കെതിരെ പ്രതികളെല്ലാവരും മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം മെയ് 14ന് ജിയോ ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രഭാത പരിപാടിയ്ക്കിടെ ഇവര്‍ പ്രവാചകനിന്ദ നടത്തിയെന്ന പരാതിയിലാണ് കോതിയുടെ ഉത്തരവ്. സംഭവത്തില്‍ ജിയോ ടിവി ടെലിവിഷനിലൂടെയും അച്ചടി മാധ്യമങ്ങളിലൂടെയും നേരത്തെ പരസ്യമായി മാപ്പു പറഞ്ഞിരുന്നു. വീണാ മാലിക്കിന്റെ വിവാഹത്തോടനുബന്ധിച്ചാണ് ജിയോ ടിവി പരിപാടി സംപ്രേഷണം ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം