കോഴിക്കോടിനെ നടുക്കിയ വാഹനാപകടത്തില്‍ ആറു മരണം; മരിച്ചവരില്‍ മൂന്നു കുട്ടികളും

കോഴിക്കോട്: കോഴിക്കോട് കൈതപൊയിലില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറു മരണം. നിയന്ത്രണം വിട്ട ബസ് ജീപ്പിലും കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. ജീപ്പ് ഡ്രൈവര്‍ വടുവന്‍ചാല്‍ സ്വദേശി പ്രമോദ്, മുഹമ്മദ് നിഷാം, ഫാത്തിമ ഷഹാന എന്നിവരാണ് മരിച്ചത്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.

കോഴിക്കോട് നിന്നും കല്‍പ്പറ്റയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന ജീപ്പിലും തുടര്‍ന്ന് കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ജീപ്പില്‍ യാത്ര ചെയ്ത മൂന്നു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് ദൃക്‌സാക്ഷികളുടെ പറയുന്നത്.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരങ്ങള്‍. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍കോളേജിലുമായി പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം