കുഞ്ഞ് ജനിച്ചപ്പോള്‍ സന്തോഷിച്ചു; കുഞ്ഞ് ചിരിച്ചപ്പോള്‍ ഞെട്ടി

ros
ലണ്ടന്‍: എല്ലാ അമ്മമാരെയും പോലെ കുഞ്ഞ് ജനിച്ചപ്പോള്‍ ക്ലോ പുല്ലനും ആഹഌദം സന്തോഷിച്ചു. എന്നാല്‍ കുഞ്ഞ് ചിരിച്ചപ്പോള്‍ അവര്‍ ശരിക്കും ഞെട്ടി. സാധാരണ കുട്ടികള്‍ക്ക് ആറാം മാസത്തിലാണ് പല്ല് മുളക്കാറു തന്റെ കുഞ്ഞിന് രണ്ട് പല്ലുകള്‍ ജന്മനാ ലഭിച്ചിരിക്കുന്നു. ആശിച്ച മോഹിച്ചു ഉണ്ടായ ഓമന പെണ്‍കുഞ്ഞിനെ നഴ്‌സ് കയ്യില്‍ തരുമ്പോള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങി അമ്മ സന്തോഷത്തോടെ മോള്‍ക്ക് റോസ് എന്നു പേരുമിട്ടു. കണ്ണ് തുറന്നപ്പോള്‍ റോസ് അമ്മയെ നോക്കി ചിരിച്ചു അമ്മയെയും കുടുംബത്തെയും ഞെട്ടിച്ച രണ്ട് പല്ല് കാട്ടിയുള്ള ചിരി.

പാല്‍ കുടിക്കാനായി കുട്ടി കരഞ്ഞപ്പോഴാണ് ക്ലോ ശരിക്കുമങ്ങ് ഞെട്ടിയത്. കാര്‍ഡിഫിലെ വെയില്‍സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഈ അത്യപൂര്‍വ്വ സംഭവം നടന്നത്. യുകെയിലെ വെയില്‍സില്‍ കഴിയുന്ന 25 വയസുകാരിയായ ക്ലോയുടെ പ്രസവം ശസ്ത്രക്രിയയിലൂടെ ആയിരുന്നു. ബോധം വന്നപ്പോള്‍ ഭര്‍ത്താവ് ഡാനിയേല്‍ അരികിലുണ്ടായിരുന്നു.

ഡാനിയേലിനു ആദ്യം പറയാനുണ്ടായിരുന്നത് റോസിന്റെ പല്ലിന്റെ കാര്യമായിരുന്നു. അപ്പോള്‍ത്തന്നെ പല്ല് വാര്‍ത്ത ആശുപത്രിയില്‍ പടര്‍ന്നിരുന്നു. ജനിച്ചയുടന്‍ കുഞ്ഞിപ്പല്ല് കാട്ടി ചിരിക്കാന്‍ ആരംഭിച്ച റോസിനെ കാണാന്‍ നിരവധി പേര്‍ ക്ലോ കിടന്നിരുന്നു മുറിയില്‍ കയറിയിറങ്ങി. സംഗതി ഹിറ്റായതോടെ റോസും അമ്മയും സ്റ്റാര്‍ ആയി.

ആളും ആരവവും ഒഴിഞ്ഞപ്പോള്‍ പല്ലുമായി ജനിച്ച കുട്ടിക്ക് എങ്ങനെ മുലയൂട്ടും എന്നായിരുന്നു ചിന്ത. സാധാരണ കുട്ടിക്കു മുലകൊടുക്കുക എന്നത് സ്ത്രീകളെ വിഷമത്തിലാക്കുന്ന കാര്യമാണ്. അപ്പോഴാണ് രണ്ട് പല്ലുകളുമായി ജനിച്ച റോസിന്റെ കാര്യം. പക്ഷേ, ഭയപ്പെട്ടതു പോലെ റോസിന്റെ കുഞ്ഞിപ്പല്ലുകള്‍ വേദനിപ്പിച്ചില്ല. സത്യം പറഞ്ഞാല്‍ പല്ലുണ്ടെന്നു പോലും തോന്നിയില്ല.- ആഹ്ലാദത്തോടെ ക്ലോ പറയുന്നു.

അസ്ഥിരമായ പല്ലുകള്‍ മോണയില്‍ നിന്ന് പറിഞ്ഞ് തൊണ്ടയില്‍ പോകാനുള്ള സാധ്യതയുള്ളതു കൊണ്ട് എന്തായാലും മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ പല്ല് പറിച്ചു കളഞ്ഞു. പല്ലുമായി ജനിച്ച റോസിന്റെ ചിത്രങ്ങള്‍ അച്ഛന്‍ ഡാനിയേല്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ദമ്പതിമാര്‍ക്ക് തോമസ് എന്ന പേരുള്ള രണ്ട് വയസുള്ള മകനും ഉണ്ട്. സാധാരണയായി കുട്ടി ജനിച്ച് ആറു മ#ാസം കഴിയുമ്പോഴാണ് പല്ലുകള്‍ വരുന്നത്. എന്നാല്‍ ജനിക്കുന്ന മൂവായിരത്തിലൊരു കുട്ടിക്ക് താഴത്തെ മോണയില്‍ ചെറിയ പല്ല് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പുര്‍ണ വളര്‍ച്ച എത്താത്ത ഇളകിയാടുന്ന പല്ലാകും അത്. കൊഴിഞ്ഞു പോവുകയാണ് പതിവ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം