ക്ഷേത്ര പരിസരത്ത് ഖുര്‍ആന്‍ പഠിപ്പിച്ച് 18 കാരി പൂജ

Holy-Quranആഗ്ര: ആഗ്രയിലെ സഞ്ജയ് നഗര്‍ കോളനിയില്‍ വൈകിട്ട് ക്ഷേത്രത്തിന് സമീപത്താണ് ഖുര്‍ആന്‍ പഠന ക്ലാസ്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പൂജയുടെ ക്ലാസില്‍ 35ഓളം മുസ്ലിം കുട്ടികള്‍ക്കാണുള്ളത്. മുസ്ലിം അല്ലാതിരുന്നിട്ടും ഖുര്‍ആന്‍ സ്വായത്തമാക്കി മുസ്ലിം കുട്ടികള്‍ക്ക് ഖുര്‍ആന്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് 18 കാരിയായ പൂജ കുശ് വാഹ.

പഠിക്കാന്‍ അത്രയൊന്നും എളുപ്പമല്ലാത്ത അറബി ഭാഷയും അറബി ഉച്ചാരണവും സ്വായത്തമാക്കിയ പൂജയുടെ കഴിവില്‍ മതിപ്പുള്ളവരാണ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍. ഒരു ഹിന്ദു പെണ്‍കുട്ടി ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ഇവരും കാണുന്നത്. സംഗീത ബിഗം എന്ന ഒരു യുവതി നടത്തിയിരുന്ന ഖുര്‍ആന്‍ ക്ലാസില്‍ നിന്നായിരുന്നു പൂജ അറബി പഠിക്കാനാരംഭിച്ചത്. സംഗീത നടത്തിയിരുന്ന ഖുര്‍ആന്‍ ക്ലാസുകള്‍ അവസാനിപ്പിച്ചതോടെ പൂജയോട് ക്ലാസുകള്‍ തുടരാന്‍ ആവശ്യപ്പെട്ടതാണ് ഈ പതിനെട്ടുകാരിയെ ഖുര്‍ആന്‍ അധ്യാപനത്തിലെത്തിച്ചത്.

പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായാണ് പൂജ ക്ലാസുകള്‍ നല്‍കുന്നത്. വീട്ടില്‍ നടത്തിയിരുന്ന ക്ലാസ് കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതോടെ അടുത്ത ക്ഷേത്രത്തിലെ അധികാരികളാണ് ക്ഷേത്രത്തിന്റെ ചുറ്റവട്ടം ഖുര്‍ആന്‍ ക്ലാസുകള്‍ക്കായി വിട്ടുനല്‍കിയത്. ബിരുദധാരിയായ പൂജയുടെ സഹോദരിയും പ്രദേശത്തെ കുട്ടികള്‍ക്ക് ഹിന്ദിയും ഭഗവത് ഗീതയും പഠിപ്പിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം