ഒരുമിച്ചു മുന്നേറാം സ്ത്രീ സ്വതന്ത്ര്യത്തിനായ്; ഇന്ന് ലോക വനിതാദിനം

സ്വാതി ചന്ദ്ര

ഇന്ന് ലോക വനിതാ ദിനം അവകാശ സമരങ്ങളുടെയും സ്വയം വിമോചനത്തിന്റെയും ചരിത്രപരമായ ഓര്‍മ്മപ്പെടുത്തല്‍.വരുമൊരു ആഘോഷ ദിനം എന്നതിലപ്പുറം  ഓര്‍ക്കേണ്ടത് ദീര്‍ഘകാല ചരിത്ര പോരാട്ടത്തെ കൂടിയാണ് പുറത്തിറങ്ങാനും ,മാറ് മറയ്ക്കാനും ,വോട്ട് ചെയ്യാനും തുടങ്ങി സമരം ചെയ്തു നേടിയെടുത്ത പെണകരുത്തിറെ നീണ്ട നിര  . 191 0 ല്‍ ഡെന്മാര്‍ക്കില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തില്‍ മുന്നോട്ടു വച്ച ആശയമാണ് വനിതാ ദിനം തുടര്‍ന്ന്‍ 1857 മാര്‍ച്ച്‌ 8 ന് ,ന്യുയോര്‍ക്കിലെ ആയിരക്കണക്കിന് സ്ത്രീ കള്‍ കുറഞ്ഞ ശമ്പളത്തിനും അതി ദീര്‍ഘമായ തൊഴില്‍ സമയത്തിനും മുതലാളിത്തത്തിനുമെതിരെ വോട്ട് ചെയ്യാനുള്ള അവകാശത്തിനു വേണ്ടി ഉയര്‍ത്തിയ ആ  ശബ്ദം നൂറ്റാണ്ടുകളിലൂടെ ലോകമെമ്പാടുമുള്ള  സ്ത്രീ ശബ്ദമായി മാറി .ഈ വര്ഷം വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭ ‘കുതിക്കാം പുരോഗതിക്കായ്‌ ‘എന്ന ആശയമാണ് മുന്നോട്ടു വയ്ക്കുന്നത് .എന്നാല്‍,വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ,തൊഴിലപരമായും പുരുഷനൊപ്പം എത്തി നില്‍ക്കുമ്പോഴും സ്വന്തം കുടുംബങ്ങളില്‍ പോലും  സ്ത്രീകളും പെണ്കുഞ്ഞുങ്ങളും സുരക്ഷിതരല്ല എന്ന ഞെട്ടിക്കുന്ന സത്യം ഊട്ടിയുറപ്പികപ്പെടുകയാണ് .മാത്രവുമല്ല പൊതു ഇടങ്ങളിലും ,തൊഴിലിടങ്ങളിലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങളും അസമത്വവും കൂടി വരികയാണ് എങ്കിലും രഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ രംഗങ്ങളില്‍ കുറെയധികം തുറന്നു പറച്ചിലുകള്‍ക്കും കഴിഞ്ഞ വര്ഷം  വേദിയായി  .സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും സഹാജീവിയായി കാണാനും കഴിയുന്ന ഒരു സമൂഹമാണ്‌ യാഥാര്‍ത്യമാകേണ്ടത്.ഓരോ വര്‍ഷവും പുതിയ സ്ത്രീ സുരക്ഷ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ട് വരുന്നുണ്ടെങ്കിലും പ്രയോഗവല്‍ക്കരണത്തിലെ വീഴ്ചകളാണ്  ആണ് എന്നും തുടര്‍ന്നു പോവുന്നത് .ഈ വനിതാ ദിനത്തിലും ബാക്കിയാവുന്ന ഒരു ചോദ്യം ഇതാണ് ഇനി എന്നാണ് നമ്മുടെ രാജ്യം സ്ത്രീസുരക്ഷയില്‍ മാതൃക കാട്ടുക ?

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം