മാന്‍ ഹോളില്‍ കുടുങ്ങി മരണമടഞ്ഞ നൗഷാദിന്റെ കുടുംബത്തോട് അവഗണന; ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി നല്‍കിയില്ല

noushadകോഴിക്കോട്: മാന്‍ ഹോളില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ട്ടപ്പെട്ട നൗഷാദിന്റെ കുടുംബത്തോട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവഗണ. നൗഷാദിന്റെ ഭാര്യ സഫറീനക്ക് വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ല എന്ന പരാതിയുമായി കുടുംബം രംഗതെത്തിയിരിക്കുകയാണ്.

കഴിഞ്ഞ നവംബറിലാണ് മാന്‍ഹോളില്‍ അപകടത്തില്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറായ നൗഷാദ് മരണമടഞ്ഞത്. തുടര്‍ന്ന് നൗഷാദിന്റെ വീട്ടിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും കുടുംബത്തിന് വേണ്ട എന്ത് സഹായവും നല്‍കുമെന്നും, ധീരതയ്ക്കുളള അവാര്‍ഡിന് നൗഷാദിനെ പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ നൗഷാദിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും അഞ്ചുലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിക്കുകയും മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിഷയത്തില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം