ഇന്റര്‍നെറ്റ് സൗജന്യമാക്കണമെന്ന് ട്രായ്

mobile netന്യൂഡൽഹി: ഇന്‍റർനെറ്റ് സൗജന്യമാക്കണമെന്ന് ട്രായ് തലവൻ ആർ.എസ് ശർമ. ഇന്‍റർനെറ്റ്  വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ടോൾഫ്രീ ഹെൽപ് ലൈൻ പോലെ സൗജന്യമാക്കുകയോ ഡിസ്കൗണ്ട് നൽകുകയോ ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങൾ ഉള്‍പ്പടെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ കരട് നിര്‍ദേശങ്ങള്‍ തയാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഇന്ർനെറ്റ് സൗജന്യമാക്കുകയെന്ന വ്യാജേന നെറ്റ് ന്യൂട്രാലിറ്റി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും നിലനിൽകുന്നുണ്ട്.  നെറ്റ് ന്യൂട്രാലിറ്റിയുടെ കാര്യത്തില്‍ ട്രായ് പുനരാലോചന നടത്തുന്നതായ സൂചനകളുമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്തനിരക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന ഉത്തരവ് ട്രായ് പുറപ്പെടുവിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം