ലൈംഗിക പീഡനത്തിന് പുറമേ പ്രകൃതി വിരുദ്ധ പീഡനവും; യുഡിഎഫിലെ ഉന്നതര്‍ക്കെതിരെ ഞെട്ടിക്കുന്ന പരാതിയുമായി സരിത പിണറായിക്കരികില്‍

SARITHA-1_0തിരുവനന്തപുരം:കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ പ്രമുഖര്‍ ഉള്‍പ്പെടെ 18 ഉന്നതര്‍ പീഡിപ്പിച്ചതായി പരാതിയുമായി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍. രാഷ്ട്രീയക്കാരും പോലീസ് ഉന്നതരും മറ്റ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ 18 പേരുടെ പട്ടികയാണ് സരിത മുഖ്യമന്ത്രിക്ക് നല്‍കിയത്. പീഡിപ്പിച്ചവര്‍ക്കു പുറമേ ഫോണില്‍ അശ്ലീലം കലര്‍ന്ന സംഭാഷണം നടത്തിയവരും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു പ്രേരിപ്പിച്ചവരുമുണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു ഗൂഢാലോചനയടക്കം തന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇതേപ്പറ്റി പുനരന്വേഷണം വേണമെന്നും സരിത മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. പുനരന്വേഷണത്തിനു പ്രത്യേകാന്വേഷണസംഘം രൂപീകരിക്കണമെന്നും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസോ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങോ അന്വേഷണത്തിനു നേതൃത്വം നല്‍കണം. അല്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്കു വിടണമെന്നും സരിത ആവശ്യപ്പെട്ടു. സോളാര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി പലര്‍ക്കും വന്‍തുക നല്‍കേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും സരിത പരാതിയില്‍ പറയുന്നു. ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ പദ്ധതിക്കു മനഃപ്പൂര്‍വം തടയിടുമെന്ന ഭീഷണിയും പലരും മുഴക്കി.

സംസ്ഥാനത്തിനകത്തും പുറത്തുംവച്ച് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരില്‍നിന്നു നീതി ലഭിക്കില്ലെന്നു വ്യക്തമായതിനാലാണു സോളാര്‍ കമ്മിഷനില്‍ വസ്തുതകള്‍ തുറന്നുപറയാന്‍ തയാറായത്. സത്യം തെളിയണമെങ്കില്‍ പ്രത്യേകാന്വേഷണസംഘത്തിന്റെ തലവന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസോ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങോ ആയിരിക്കണമെന്നും സരിത പരാതിയില്‍ ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം