പൃഥ്വിരാജിന്റെ പുതിയ സിനിമയുടെ സെറ്റില്‍ പ്രേതബാധ; വൈദികനെ വരുത്തി വെഞ്ചരിച്ചതായി സംവിധായകന്‍

Aiyyaa Bollywood Movie HD Wallpapers

കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ പ്രേതബാധയെന്ന് സംവിധായകന്‍ ജയകൃഷ്ണന്‍. വൈദികനെ വിളിച്ച് വെഞ്ചരിപ്പിച്ചെന്നും സംവിധായകന്‍ വ്യക്തമാക്കി. ഫോര്‍ട്ടുകൊച്ചിയിലെ ഒരു  പഴയ വീട്ടിലായിരുന്നു ചിത്രീകരണം.

ഷൂട്ടിങ്ങിനിടെ ലൈറ്റ് തുടര്‍ച്ചയായി മിന്നിക്കൊണ്ടിരുന്നതും ക്യാമറകള്‍ പ്രവര്‍ത്തനരഹിതരമായതുമൊക്കെയാണ് വൈദികനെ വിളിപ്പിക്കാന്‍ കാരണമെന്നും സംവിധായകന്‍ പറയുന്നു. ‘വൈദ്യുതിയുടെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അത് അങ്ങനെയല്ലായിരുന്നു. സാങ്കേതിക പ്രവര്‍ത്തകര്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പവര്‍ ജനറേറ്ററും പ്രവര്‍ത്തിക്കാതെയായി. അതുമാറ്റിവെച്ചു ചിത്രീകരണം വീണ്ടും തുടങ്ങിയപ്പോഴാണ് അടുത്ത പ്രശ്‌നം. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. അങ്ങനെ വിചിത്രമായ സംഭവങ്ങളാണ് അരങ്ങേറിയത്.’ സംവിധായകന്‍ പറയുന്നു. ‘വില കൂടിയ ഉപകരണങ്ങളാണ് സിനിമയ്ക്കായി ഉപയോഗിച്ചത്. അതുകൊണ്ടാണ് വൈദികനെ വിളിക്കാന്‍ തീരുമാനിച്ചത്. സെറ്റില്‍ എല്ലാവരും വെഞ്ചരിപ്പില്‍ പങ്കുചേര്‍ന്നു. അച്ഛന്‍ ബൈബിള്‍ വായിക്കുമ്പോഴും ലൈറ്റ് മിന്നിക്കൊണ്ടിരിക്കുകയായിരുന്നു.’ അദ്ദേഹം വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം